സിദ്ധാര്‍ഥ​ന്റെ മരണം; പ്രതികളെ സി.ബി.ഐ കസ്റ്റഡിയിലെടുക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥ​െൻറ മരണത്തില്‍ പ്രതികള്‍ക്കായി സി.ബി.ഐ കസ്റ്റഡി അപേക്ഷ നല്‍കും. ഇതിനിടെ, സിദ്ധാര്‍ഥ​െൻറ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്താൻ സി.ബി.ഐ തീരുമാനിച്ചു. ഇതിനായി ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരാഴ്ച വയനാട്ടില്‍ തുടരും. കേസ് രേഖകളുടെ പകര്‍പ്പ് കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എൻ. സജീവന്‍ സി.ബി.ഐക്ക് കൈമാറി. കോടതിയില്‍ കേസ് കൈമാറ്റം അറിയിച്ച ശേഷം അസ്സല്‍ പകര്‍പ്പുകള്‍ നല്‍കും. വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നാളെ കോളജിലെത്തി തെളിവെടുക്കും. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്താനാണ് സാധ്യത.

എസ്.പി. സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം തുടങ്ങിയത്. വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിന്റെ ക്യമ്പ് ഓഫീസ്. 

Tags:    
News Summary - Death of Siddhartha; The accused will be taken into custody by the CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.