കടയ്ക്കൽ: ബൈക്കിനു പിന്നിൽ ബസിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്. ബിനുവിനെതിരെയാണ് നടപടി. വിദ്യാർഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം. കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് അപകടം. എം.സി റോഡിൽ കുരിയോട് നെട്ടേത്തറയിലുണ്ടായ അപകടത്തിൽ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വരത്തിൽ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ രഞ്ജിത്ത് ആർ. നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.
കിളിമാനൂർ തട്ടത്തുമല വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനിയായിരുന്നു ശിഖ. അഭിജിത് പത്തനംതിട്ട മുസ്ലിയാർ കോളജിലെ ബി.സി.എ വിദ്യാർഥിയും. ചടയമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നെട്ടേത്തറ കുരിയോട് ഭാഗത്ത് വെച്ചാണ് അതേ ദിശയിൽ പോയ ബൈക്കിൽ ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.