ധ​ശ്രി​ത താ​മ​സി​ച്ച മു​റി​യി​ൽ ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ തമിഴ്‌നാട് സ്വദേശിനിയുടെ മരണം: ഫോറന്‍സിക് പരിശോധന നടത്തി

വ​ര്‍ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​യും എ​യ്​​റോ​നോ​ട്ടി​ക് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ധ​ശ്രി​ത​യു​ടെ (21) മ​ര​ണ​ത്തി​ൽ ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

ധ​ശ്രി​ത​യും സ​ഹ​പാ​ഠി​ക​ളും താ​മ​സി​ച്ചി​രു​ന്ന വ​ര്‍ക്ക​ല ഹെ​ലി​പ്പാ​ഡി​ന​ടു​ത്തു​ള്ള കേ​ര​തീ​രം റി​സോ​ര്‍ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കോ​യ​മ്പ​ത്തൂ​ര്‍ നെ​ഹ്‌​റു എ​യ്‌​റോ​നോ​ട്ടി​ക് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ധ​ശ്രി​ത.

നാ​ല് ആ​ണ്‍കു​ട്ടി​ക​ളും നാ​ല് പെ​ണ്‍കു​ട്ടി​ക​ളു​മു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഹെ​ലി​പ്പാ​ഡി​ന​ടു​ത്തു​ള്ള റി​സോ​ര്‍ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ല്ലാ​വ​രും നെ​ഹ്‌​റു എ​യ്‌​റോ​നോ​ട്ടി​ക് എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ധ​ശ്രി​ത​ക്ക്​ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍ന്ന് കൂ​ട്ടു​കാ​ര്‍ വ​ര്‍ക്ക​ല എ​സ്.​എ​ൻ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്ന വി​വ​രം.

വാ​യി​ല്‍നി​ന്ന് നു​ര​യും പ​ത​യും വ​ന്ന​നി​ല​യി​ൽ ധ​ശ്രി​ത​യെ കൂ​ട്ടു​കാ​ര്‍ ബൈ​ക്കി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും റി​സോ​ര്‍ട്ട് ഉ​ട​മ ഇ​ട​പെ​ട്ട് അ​ദ്ദേ​ഹ​ത്തി​െൻറ കാ​റി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ധ​ശ്രി​ത​യും ആ​ണ്‍സു​ഹൃ​ത്തും ഈ ​മാ​സം ഇ​രു​പ​തി​നാ​ണ് ഇ​വി​ടെ റൂ​മെ​ടു​ത്ത​ത്. മ​റ്റു​ള്ള ആ​റു​പേ​ര്‍ ര​ണ്ടു​ദി​വ​സം മു​മ്പേ എ​ത്തി റൂ​മെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ധ​ശ്രി​ത​യു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും വീ​ടു​ക​ളി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ വ​ര്‍ക്ക​ല പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി.

എ​ന്നാ​ല്‍, ധ​ശ്രി​ത​യു​ടെ മാ​താ​പി​താ​ക്ക​ള്‍ക്ക് പ​ക​രം അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് എ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്‌​മോ​ര്‍ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഇ​ട​ക്ക്​ ശ്വാ​സം​മു​ട്ട് വ​രാ​റു​ണ്ടാ​യി​രു​ന്ന ധ​ശ്രി​ത ഹോ​മി​യോ മ​രു​ന്നാ​ണ് ക​ഴി​ക്കു​ന്ന​ത​ത്രെ. അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ക​ഴി​യു​ന്ന​ത് ധ​ശ്രി​ത​ക്ക്​ ശ്വാ​സം​മു​ട്ട് ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു. റി​സോ​ര്‍ട്ടി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത് എ.​സി മു​റി​യി​ലാ​ണ്.

ഇ​തൊ​ക്കെ​യാ​വാം ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ലം ല​ഭി​ച്ച​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നാ​കൂ​വെ​ന്ന്​ വ​ർ​ക്ക​ല പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Tags:    
News Summary - Death of Tamil Nadu tourist: Forensic examination conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.