പറവൂർ: പെരുവാരത്ത് യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിെൻറ പ്രാഥമികനിഗമനം. സാഹചര്യത്തെളിവുകളും മരിച്ചതായി കരുതുന്ന യുവതിയുടെ മാതാപിതാക്കളുടെ മൊഴികളുമാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നത്. എന്നാൽ, ഡി.എൻ.എ പരിശോധനഫലം പുറത്തുവന്ന ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. മരിച്ചത് 22നും 30 വയസ്സിനും മധ്യേയുള്ള യുവതിയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നഗരസഭ ഒമ്പതാം വാർഡിൽ പെരുവാരം പനോരമ നഗർ അറക്കപ്പറമ്പിൽ പ്രസാദത്തിൽ ശിവാനന്ദെൻറ വീടിനാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ തീപിടിച്ചത്. സംഭവസമയത്ത് ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഉണ്ടായിരുന്നില്ല. മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തിൽ രണ്ട് മുറി പൂർണമായി കത്തിനശിച്ചു. തിരിച്ചറിയാനാകാത്ത വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആരുടേതെന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്ത മകൾ വിസ്മയയാണെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതോടെ തീ പിടിത്തത്തിനുശേഷം കാണാതായ ജിത്തുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സി.സി ടി.വിയിൽനിന്ന് ജിത്തു വീട്ടിൽനിന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വിസ്മയയുടെ മൊബൈൽ ഫോണുമായാണ് ജിത്തു വീടുവിട്ടത്. വൈകീട്ട് ആറോടെ എടവനക്കാട് ടവർ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് കൊലപാതകം നടത്തി ജിത്തു ഒളിവിൽ പോയതായി സംശയമുയർന്നത്.
ജിത്തുവിന് ഒരു യുവാവുമായി ഉണ്ടായിരുന്ന പ്രണയത്തെ വിസ്മയ എതിർത്തിരുന്നെന്നും ഇതേച്ചൊല്ലി വീട്ടിൽ പലവട്ടം വഴക്ക് ഉണ്ടായതായും പറയുന്നു. അടുത്തിടെ കുടുംബാംഗങ്ങളെ വീട്ടിൽ പൂട്ടിയിട്ട് ജിത്തു പുറത്ത് പോയിരുന്നെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും നാളുകളായി ജിത്തു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. ജിത്തുവിെൻറ ആൺസുഹൃത്തിനെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്നാണ് പൊലീസ് പറയുന്നതെങ്കിലും തിന്നർ പോലെ തീ പടർന്നുപിടിക്കാൻ ശേഷിയുള്ള ലായനി ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സംഭവശേഷം ഒളിവിൽ പോയ ജിത്തുവിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.