ആലത്തൂർ: രമ്യ ഹരിദാസ് എം.പിയെ വഴിയിൽ തടഞ്ഞ് സി.പി.എം പ്രവർത്തകർ മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ആലത്തൂർ പൊലീസിൽ പരാതി. ആലത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എം.എ. നാസർ, പഞ്ചായത്തംഗം നജീബ് എന്നിവർക്കെതിരെ കേസെടുത്തു. എട്ടുപേർ ചേർന്ന് വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്.
ഞായറാഴ്ച ഉച്ചക്ക് 2.30ന് ആലത്തൂർ കോർട്ട് റോഡിൽ പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. ഹരിതകർമ സേന അംഗങ്ങൾ കോർട്ട് റോഡിൽ ശുചീകരണ പ്രവൃത്തി നടത്തുന്നത് കണ്ട് കാറിൽ നിന്നിറങ്ങി അവരോട് സംസാരിച്ച് തിരിച്ച് പോകാൻ നിൽക്കവേ തടഞ്ഞുനിർത്തി സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. പൊതുപ്രവർത്തനം തുടർന്ന് നടത്താൻ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു.
രമ്യക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, അടൂർ പ്രകാശ് എം.പി അടക്കമുള്ളവർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.