മഞ്ചേരി: പത്തടിയോളം ഉയരമുള്ള മതിൽ വീടിെൻറ പിൻഭാഗത്തേക്ക് ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. മഞ്ചേരി ചെങ്ങണയിലെ മുണ്ടോടൻ മുജീബിെൻറ മകൻ ഷഹബാസ് അഹമ്മദാണ് (14) മരിച്ചത്.മുജീബിെൻറ സഹോദരൻ മഞ്ചേരി മാടംകോട്ട് സാദിഖലിയുടെ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ വീടിെൻറ അടുക്കള ഭാഗത്ത് മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനുശേഷം ഷഹബാസിനെ കാണാതായതോടെയാണ് കുടുംബം തിരച്ചിൽ നടത്തിയത്.
മദ്റസയിൽ എത്തിയെന്ന വിശ്വാസത്തിൽ അവിടെയും അന്വേഷിച്ചു. എത്തിയില്ലെന്ന് അറിഞ്ഞതോടെ മഞ്ചേരിയിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്നാണ് മണ്ണിനടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുറ്റത്ത് സമീപം നിന്നിരുന്ന പിതൃസഹോദരപുത്രൻ മുഹമ്മദ് രിഹാദിനും (എട്ട്) പരിക്കേറ്റിട്ടുണ്ട്. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഷഹബാസ് അഹമ്മദ്.മാതാവ്: നുസൈറ. സഹോദരി: ഷഹ്സാദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.