തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന് താക്കീത്. ജയരാജനെ വാഴ്ത്തി പി.ജെ ആർമിയുടെ പേരിൽ വന്ന സമൂഹമാധ്യമ പോസ്റ്റുകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാത്തതിലും ക്വേട്ടഷൻ സംഘങ്ങൾക്ക് പി.ജെ ആർമിയുടെ പ്ലാറ്റ്േഫാം പങ്കുവെച്ചതിലുമാണ് നടപടി.
പരസ്യ താക്കീതല്ല, പാർട്ടിക്കുള്ളിലെ നടപടിയായാണ് താക്കീത് നൽകിയിരിക്കുന്നത്. ഇതുകൂടാതെ കണ്ണൂർ ജില്ല സെക്രേട്ടറിയറ്റിൽ ക്വേട്ടഷൻ സംഘങ്ങളുടെ പേരിൽ വാഗ്വാദം നടത്തിയതിന് പി. ജയരാജനെയും കെ.പി. സഹദേവനെയും ചൊവ്വാഴ്ച സമാപിച്ച സി.പി.എം സംസ്ഥാന സമിതി വിമർശിക്കുകയും ചെയ്തു.
ജില്ല സെക്രട്ടറി ആയിരുന്നപ്പോഴും ശേഷവും ജയരാജനെ വാഴ്ത്തുന്ന വിഡിയോകളും പോസ്റ്റുകളും പി.ജെ ആർമിയുടെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പലപ്പോഴും പാർട്ടി നേതൃത്വത്തെതന്നെ വെല്ലുവിളിച്ച് ഒറ്റയാനായി പോകുന്നുവെന്ന വിമർശനം ഉയർന്നുവെങ്കിലും സമൂഹമാധ്യമ പ്രചാരണങ്ങളെ തള്ളിപ്പറയാൻ ജയരാജൻ ആ ഘട്ടത്തിൽ തയാറായില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എത്തിച്ചേർന്നത്. നേതൃത്വം നിലപാട് കടുപ്പിച്ചപ്പോഴാണ് പി.ജെ ആർമിയെ തള്ളിപ്പറയാൻ ജയരാജൻ തയാറായത്. തുടർന്ന് പേര് മാറ്റിയ പി.ജെ ആർമി ജയരാജ സ്തുതികൾ തുടർന്നു. കണ്ണൂരിലെ ക്വേട്ടഷൻ, സ്വർണക്കടത്ത് സംഘങ്ങളിൽപെട്ട പാർട്ടി അനുഭാവികളും പി.ജെ ആർമിയുടെ സമൂഹമാധ്യമ വേദി പങ്കുവെച്ചതായി കണ്ടെത്തി.
ജൂലൈ 13 ന് ചേർന്ന കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ സംസ്ഥാന സമിതിയംഗം കെ.പി. സഹേദവൻ ക്വേട്ടഷൻ സംഘങ്ങളുടെ പാർട്ടി ബന്ധത്തിെൻറ പേരിൽ പി. ജയരാജനെ രൂക്ഷമായി വിമർശിച്ചു. ആകാശ് തില്ലേങ്കരിയെ േപാലുള്ളവർക്ക് പാർട്ടിയുടെ തിണ്ണനിരങ്ങാൻ സാധിക്കുന്നത് അവർക്ക് പിന്നിൽ ഉന്നത നേതാക്കളുള്ളതിനാലാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇത് ഏറ്റുപിടിച്ച ജയരാജൻ മറുപടി പറഞ്ഞു. തർക്കം വലിയ വാഗ്വാദത്തിലേക്ക് നീങ്ങുകയും യോഗം 10 മിനിറ്റ് നിർത്തിവെക്കേണ്ടിവരികയും ചെയ്തു. ഇത് ആവർത്തിക്കരുതെന്ന് വ്യക്തമാക്കിയാണ് ഇരുവരെയും സംസ്ഥാനസമിതി വിമർശിച്ചത്.
പി.ജെ ആർമി ബന്ധത്തിെൻറ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂത്തുപറമ്പ്, തളിപ്പറമ്പ് ഘടകങ്ങളിലെ 20 ഒാളം പേർക്കെതിരെ ജില്ല നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ജയരാജൻ ജില്ല സെക്രട്ടറി ആയിരുന്നപ്പോൾ ഒാഫിസ് സെക്രട്ടറിയായിരുന്ന പി. ബാബുവാണ് ഇതിലൊരാൾ.
കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മധുസൂദനനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിെൻറ സഹോദരനാണ് ഇയാൾ. സി.പി.എം സമ്മേളനങ്ങളിേലക്ക് കടക്കാനിരിക്കെയാണ് പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ പി. ജയരാജനെതിരായ നടപടിയെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.