തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം നടത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ചയിലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. ഷെഡ്യൂൾ മാറ്റണോ, നിശ്ചയിച്ച സമയത്തുതന്നെ സമ്മേളനം ചുരുക്കി നടത്തണോ എന്നതിലാണ് തീരുമാനമെടുക്കുക. അടുത്തയാഴ്ചയോടെ കോവിഡ് വ്യാപനനിരക്ക് കുറയുമെന്ന് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ മുൻനിശ്ചയപ്രകാരം സമ്മേളനം നടത്താനാകും തീരുമാനം.
50ന് മുകളിൽ ആളുകളുള്ള പൊതുസമ്മേളനങ്ങൾ ഹൈകോടതി വിലക്കിയതോടെ സി.പി.എം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് രാത്രി അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച വരെ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽവെട്ടിചുരുക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി കാസർകോട്ടെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. വ്യാഴാഴ്ച ടി.പി.ആർ 36 ശതമാനം കടന്നിരുന്നു. പിന്നീട് കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.