കൊച്ചി : ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്റഫ് ആണ് അഡ്വ: മുഹമ്മദ് ഇഖ്ബാൽ മുഖേന ഹൈക്കോടതിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട വാദം നടക്കുമ്പോൾ വസ്തുതകൾ ഹാജരാക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയതിനാലാണ് ദൗർഭാഗ്യകരമായ ഈ വിധി ഉണ്ടായത്. കൂടാതെ മുസ്ലീം സമുദായത്തിലെ കക്ഷികളെ കേൾക്കുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചു. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പട്ട് ദൂരവ്യാപകമായ പ്രതിഫലനങ്ങൾക്ക് കാരണമാകുന്ന ഈ വിധിക്കെതിരെ വ്യത്യസ്ത സമര പരിപാടികൾ ഫ്രറ്റേണിറ്റി നടത്തി വരുന്നുണ്ട്.
അതിന്‍റെ തുടർച്ച തന്നെയാണ് ഈ നിയമ പോരാട്ടവും. ബഹുമാനപ്പെട്ട ഹൈക്കോടതി റിവ്യൂ പെറ്റിഷൻ അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും സാമൂഹിക നീതി ഉയർത്തി പിടിക്കുമെന്നും കരുതുന്നതായി അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.