തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗ തീരുമാനം. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പി. ദിലീപ് കുമാറിനെ ഗവർണറുടെ ശിപാർശ പ്രകാരമാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനായി കേരള രാജ്ഭവനിലെ ഗവർണറുടെ സെക്രട്ടറിയേറ്റിൽ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കും.
27,800-59,400 രൂപയാണ് ഫോട്ടോഗ്രാഫർ തസ്തികയിലെ ശമ്പള സ്കെയിൽ. ഇതിനോടൊപ്പം ഏഴ് ശതമാനം ഡി.എയും 10 ശതമാനം എച്ച്.ആർ.എയും ചേരുമ്പോൾ പ്രതിമാസം 32,526 രൂപ ശമ്പളം ലഭിക്കും.
ഗവർണറുടെ ഓഫീസിൽ എത്തുന്ന അതിഥികളുടെയും ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെയും ചിത്രം രാജ് ഭവന് വേണ്ടി പകർത്തുകയാണ് ഫോട്ടോഗ്രാഫറുടെ ജോലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.