കോട്ടയം/കിഴക്കമ്പലം: ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം തലയിലേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്ഷതംമൂലം രക്തധമനി പൊട്ടി. തലച്ചോറിൽ രക്തം കട്ടപിടിച്ചതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടത്തിനുമുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ദീപുവിന്റെ മൃതദേഹം ട്വന്റി20യുടെ നേതൃത്വത്തില്‍ വിലാപയാത്രയായി കാവുങ്ങപറമ്പിലെ വീട്ടിലെത്തിച്ചു. പിന്നീട് വൈകീട്ട് കാക്കനാട്ട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.