തിരുവനന്തപുരം: കോർപറേഷനിൽ സി.പി.എം മേയർ സ്ഥാനാർഥിയായി പിരഗണിച്ചവരിൽ ഒരാളായ എസ്. പുഷ്പലതയുടെ തോൽവിയിൽ സി.പി.െഎയിൽ നടപടി. വോട്ട് മറിെച്ചന്ന് സി.പി.എം ജില്ല നേതൃത്വം സി.പി.െഎ ജില്ല നേതൃത്വത്തിന് നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് നടപടി.
നേമം മണ്ഡലത്തിൽ സി.പി.െഎ മത്സരിച്ച വാർഡുകളിൽ സ്വന്തം സ്ഥാനാർഥികൾക്ക് എതിരെ പ്രവർത്തിച്ച നേതാക്കൾെക്കതിരെയും നടപടിയുണ്ട്. സ്വന്തം സ്ഥാനാർഥികളെ തോൽപിക്കാൻ ബി.ജെ.പിക്ക് ഇടതുപക്ഷത്ത് നിന്ന് വോട്ട് മറിെഞ്ഞന്ന ആക്ഷേപം നിലനിൽെക്കയാണ് നടപടി.
നെടുങ്കാട് പുഷ്പലതയുടെ തോൽവി എൽ.ഡി.എഫിനെ ഞെട്ടിച്ചിരുന്നു. ഇവിടെ ബി.ജെ.പി വിജയിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥിക്ക് 74 വോട്ടാണ് ലഭിച്ചത്. തുടർന്നാണ് സി.പി.എം പരാതി നൽകിയത്. പുഷ്പലതക്ക് എതിരെ വോട്ട് പിടിെച്ചന്നാണ് അന്വേഷണ റിപ്പോർട്ട്. സി.പി.െഎ നെടുങ്കാട് ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. താക്കീത് ചെയ്യാനും നേമം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
നേമത്ത് സി.പി.െഎ സ്ഥാനാർഥി അശ്വതി പ്രസാദ് 16 വോട്ടിന് ബി.ജെ.പിയോട് തോറ്റതിന് നേമം മണ്ഡലം കമ്മിറ്റി അംഗം ശിവകുമാറിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അമ്പലത്തറയിൽ ജയിച്ച സി.പി.െഎ പ്രതിനിധി വി.എസ്. സുലോചനന് എതിരെ പ്രവർത്തിെച്ചന്ന് ചൂണ്ടിക്കാട്ടി മണ്ഡലം കമ്മിറ്റി അംഗം കൊഞ്ചിറവിള ഗോപുവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
വെള്ളാർ വാർഡിലെ പരാജയത്തിന് നേമം മണ്ഡലം സെക്രേട്ടറിയറ്റ് അംഗം കെ. ഗോപാലകൃഷ്ണനെ മണ്ഡലം കമ്മിറ്റിയിലേക്കും ലോക്കൽ കമ്മിറ്റി അംഗം വെള്ളാർ സാബുവിനെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തി. ഇവിടെയും ബി.ജെ.പിയാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.