ഹൈകോടതിയുടെ പേരിലെ വ്യാജ ഉത്തരവിൽ പ്രതിക്ക്​ മോചനം: അഡീ. പബ്ലിക്​ പ്രോസിക്യുട്ടർ പരാതി നൽകി

കൊ​ച്ചി: ഹൈ​കോ​ട​തി​യു​ടേ​തെ​ന്ന പേ​രി​ൽ വ്യാ​ജ ഉ​ത്ത​ര​വ്​ ഹാ​ജ​രാ​ക്കി പ്ര​തി​യെ മോ​ചി​പ്പി​ച്ച​താ​യി ഹൈ​കോ​ട​തി​യി​ൽ സ്​​റ്റേ​റ്റ്​ അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​റു​ടെ പ​രാ​തി. ഭാ​ര്യ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് മേ​ലാ​റ​ന്നൂ​ർ പു​ണ​ർ​തം വീ​ട്ടി​ൽ പ്ര​ശാ​ന്ത് കു​മാ​റി​നെ ക​ര​മ​ന പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി മോ​ചി​പ്പി​ച്ചെ​ന്നാ​ണ്​ ഹൈ​കോ​ട​തി ര​ജി​സ്​​ട്രാ​ർ ജ​ന​റ​ലി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശാ​ന്ത് കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി ജ​നു​വ​രി 21ന്​ ​ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് പ​രി​ഗ​ണി​ക്കു​ക​യും സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ഫെ​ബ്രു​വ​രി ര​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യും​ ചെ​യ്തി​രു​ന്നു. ഹൈ​കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റി​ൽ ഇ​ത്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​പേ​ജി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത്, വി​ശ​ദീ​ക​ര​ണം തേ​ടി കേ​സ് ഫെ​ബ്രു​വ​രി ര​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന ഭാ​ഗ​ത്ത് അ​തു​വ​രെ പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി പാ​ടി​ല്ലെ​ന്നു​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി​യെ​ന്നാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രു​ന്ന കേ​സ്​ പി​ന്നീ​ട്​ കോ​ട​തി​യി​ൽ എ​ത്തി​യി​ല്ല. ഇ​തി​നി​ടെ, ഫെ​ബ്രു​വ​രി 12ന് ​ഉ​ച്ച​യോ​ടെ പ്ര​ശാ​ന്തി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം അ​വി​ടെ​യെ​ത്തി​യ അ​ഡ്വ. ഷാ​നു എ​ന്ന​യാ​ൾ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റെ കാ​ണു​ക​യും പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി പാ​ടി​ല്ലെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന്​ അ​റി​യി​ക്കു​ക​യും ചെ​യ്തു. വ്യാ​ജ​രേ​ഖ​യു​ടെ പ​ക​ർ​പ്പ്​ കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ശാ​ന്തി​നെ പൊ​ലീ​സ് മോ​ചി​പ്പി​ക്കു​ക​യും ചെ​യ്​​തു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പ്ര​തി​യെ വീ​ണ്ടും പി​ടി​കൂ​ട​ുകയായിരുന്നു.

Tags:    
News Summary - Defendant acquitted on fake order in High Court: Adv. The public prosecutor filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.