കൊച്ചി: അന്തരീക്ഷ മലിനീകരണത്തിന്‍െറ കാര്യത്തില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ ഡല്‍ഹിയുടെ പാതയിലെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് ദേശീയ മാനദണ്ഡത്തേക്കാള്‍ 12 ഇരട്ടി വര്‍ധിച്ചതോടെ ജനജീവിതം ദുസ്സഹമാവുകയും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവരുകയും ചെയ്തിരിക്കുകയാണ്.
കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണ തോത് ദേശീയ മാനദണ്ഡത്തേക്കാള്‍ എട്ടിരട്ടിയോളം വര്‍ധിച്ച സംഭവങ്ങള്‍ അടുത്ത കാലത്ത് കണ്ടത്തെിയിരുന്നു. അന്തരീക്ഷ മലിനീകരണം കാരണം വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ കൊച്ചി അമ്പലമുകളിലെ വിദ്യാലയം അടച്ചിടുകയും പിന്നീട് സ്ഥലംമാറ്റേണ്ടി വരുകയും ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പഠനത്തിലാണ് അന്തരീക്ഷ മലിനീകരണം അപകടകരമാംവിധം ഉയരുന്നതായ കണ്ടത്തെല്‍.
വ്യവസായ, വാണിജ്യ, താമസ മേഖലകളെ മൂന്നായി തിരിച്ച് 30 കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് അഞ്ചുവര്‍ഷമായി നടത്തിയ പഠനത്തിലാണ് അന്തരീക്ഷ മലിനീകരണം അപകടകരമാംവിധം ഉയരുന്നതായി കണ്ടത്തെിയത്. ഒപ്പം ജീവവായുവായ ഓക്സിജന്‍െറ അളവ് ഗണ്യമായി കുറയുന്നതായും വ്യക്തമായി. അന്തരീക്ഷ മലിനീകരണ തോത് ക്യൂബിക് മീറ്ററില്‍ 60 മൈക്രോഗ്രാം എന്ന നിലയില്‍ പലപ്പോഴും എത്തുന്നു. ദേശീയ മാനദണ്ഡമനുസരിച്ച് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന പരിധിയാണിത്.
ചില സ്ഥലങ്ങളില്‍ സള്‍ഫര്‍ ഡയോക്സൈഡ്, നൈഡ്രജന്‍ ഓക്സൈഡ് തുടങ്ങിയവയുടെ സാന്നിധ്യവും കണ്ടത്തെിയിരുന്നു. ഏറ്റവുമധികം മലിനീകരിക്കപ്പെട്ട അന്തരീക്ഷം കൊച്ചിയിലാണ്. എറണാകുളം എം.ജി റോഡ്, സൗത്, ഇരുമ്പനം, കളമശ്ശേരി, ഏലൂര്‍ എന്നിവിടങ്ങളിലാണ് മലിനീകരണം കൂടുതല്‍. വ്യവസായ മേഖലയില്‍നിന്നുള്ള പുകയുടെ പുറന്തള്ളല്‍, വാഹനപ്പെരുപ്പം, നിര്‍മാണ മേഖലയില്‍നിന്നുള്ള പൊടിപടലങ്ങള്‍, പ്ളാസ്റ്റിക് മാലിന്യം തുറന്ന അന്തരീക്ഷത്തില്‍ കത്തിക്കുന്നതിലൂടെയുള്ള അപകടകരമായ പുക തുടങ്ങിയവയാണ് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നത്. വിവിധ ആശുപത്രികളില്‍ ശ്വാസകോശ രോഗവുമായി എത്തുന്നവരെയും നിരീക്ഷിച്ചിരുന്നു.
ഇതനുസരിച്ച് ശ്വാസതടസ്സ രോഗികളില്‍ നല്ലപങ്കും സ്ഥിരം യാത്രക്കാരോ പ്രധാന റോഡുകള്‍ക്ക് സമീപം താമസിക്കുന്നവരോ നിര്‍മാണ-വ്യവസായ മേഖലക്കടുത്ത് താമസിക്കുന്നവരോ ആണെന്നും കണ്ടത്തെി. ദേശീയ അന്തരീക്ഷ മലിനീകരണ സൂചികയനുസരിച്ച് വായുമലിനീകരണ തോത് പരമാവധി 100 പോയന്‍റ് വരെ എത്താനേ പാടുള്ളൂ. ഡല്‍ഹിയില്‍ ഇത് 1200 പോയന്‍റ് എത്തിയതോടെയാണ് ജനജീവിതം ദുസ്സഹമായത്.
കേരളത്തിലാകട്ടെ, അന്തരീക്ഷ മലിനീകരണ സൂചിക ചില നഗരങ്ങളില്‍ 753 പോയന്‍റ് വരെ ഉയര്‍ന്ന അനുഭവങ്ങളുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ഡീസല്‍ വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഹരിത ട്രൈബ്യൂണല്‍ നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ രംഗങ്ങളിലെ വായുമലിനീകരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ളെങ്കില്‍ ‘ഡല്‍ഹി’ കേരളത്തിലും ആവര്‍ത്തി
ക്കുമെന്ന് ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.