ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി ജീവൻ ബലിയപ്പിച്ച ആറ് പേർക്ക് ഒരു കോടി രൂപ നൽകുമെന്ന് മനീഷ് സിസോദിയ. വാർത്താസമ്മേളനത്തിലാണ് ഡൽഹി ഉപമുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കർത്തവ്യ നിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട ആറ് സുരക്ഷാ ഉദ്യോഗസ്ഥരുെടെ കുടുബാംഗങ്ങൾക്കാണ് സഹായധനം നൽകുന്നത്. ഇതിൽ മൂന്നുപേർ ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ്. രണ്ടുപേർ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും ഒരാൾ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനുമാണ്.
ഡൽഹി സർക്കാർ, രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ കുടുംബത്തിന്‍റെ തോളോടുതോൾ ചേർന്ന് നിൽക്കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.