ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്; ഡൽഹിയിൽ കനത്ത ജാഗ്രത

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത. ഭീകരാക്രമണം ലക്ഷ്യമിട്ട് അഞ്ചോളം പേർ രാജ്യതലസ്ഥാനത്ത് പ്രവേശിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോർട്ട് നൽകിയത്.

ജമ്മു കശ്മീരിൽനിന്നുള്ള ഭീകരർ ബസിലോ കാറിലോ ഡൽഹിയിൽ എത്തുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് 15 മേഖലകളിൽ സുരക്ഷ ശക്തമാക്കി. ഇവിടങ്ങളിൽ ക്രൈം ബ്രാഞ്ചിനെയും സ്പെഷൽ സെല്ലിനെയും നിയോഗിച്ചിട്ടുണ്ട്.

അതിർത്തി മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. മാർക്കറ്റുകളിലും ആശുപത്രികളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്.

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ രാജ്യമെമ്പാടും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.