സൈക്കിൾ യാത്രികനെ ഇടിച്ചിട്ടു; ഓടുന്ന ഓട്ടോറിക്ഷയിൽ അഭ്യാസം: മുട്ടൻ പണി നൽകി പൊലീസ്

ന്യൂഡൽഹി: തിരക്കേറിയ പാലത്തിലൂടെ ഓട്ടോറിക്ഷയുമായി അഭ്യാസപ്രകടനം നടത്തിയവർക്കെതിരെ നടപടിയുമായി ഡൽഹി പൊലീസ്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് യുവാക്കളിൽ നിന്ന് 32000 രൂപ പിഴ ചുമത്തി.

ഡൽഹിയിലെ സി​ഗ്നേച്ചർ പാലത്തിൽ യുവാക്കൾ ഓട്ടോറിക്ഷയുമായി അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. അഭ്യാസപ്രകടനത്തിനിടെ ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിടുകയും ചെയ്തിരുന്നു. വിഡിയോക്കെതിരെ വ്യാപകവിമർശനം ഉയ‍ർന്നിരുന്നു. പിന്നാലെയാണ് നടപടി.

ഓട്ടോ ഓടിച്ചിരുന്ന ശിവ എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ​ഗാസിയാബാദ് സ്വദേശിയാണ്. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 



Tags:    
News Summary - Delhi Police takes action Auto rickshaw stunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.