കൊച്ചി: യു.എ.പി.എ നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ സ്വതന്ത്രമായ പുനഃപരിശോധനക്ക് കേരള സര്‍ക്കാര്‍ തയാറാകണമെന്ന് യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. യു.എ.പി.എ നിയമത്തിലെ വിചാരണാനുമതി നല്‍കുന്നതിനുള്ള സമയക്രമം റദ്ദക്കാനായി സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്കിയ ഹരജി പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
അന്യായമായി തടവില്‍ കഴിയുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ശുഭപ്രതീക്ഷക്ക് വകനല്കുന്ന തീരുമാനമാണിതെന്നും അവർ കൂട്ടിച്ചേർത്തു. ഈ തീരുമാനത്തില്‍ അവസാനിപ്പിക്കാതെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ യു.എ.പി.എ കേസുകളിലും സ്വതന്ത്രമായ ഒരു സമിതിയെ നിയമിച്ച് പുനഃപരിശോധനക്ക് വിധേയമാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ചു ആഗസ്റ്റ് 25ന് യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനം എറണാകുളം വഞ്ചിസ്ക്വയറിൽ സംഘടിപ്പിക്കും. രാവിലെ മുതൽ വൈകീട്ടുവരെ നടക്കുന്ന പ്രതിഷേധ പരിപാടി ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ ഹിമാൻശു കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി. ചന്ദ്രശേഖരൻ, കെ.വി. ഭദ്രകുമാരി, സുജാഭാരതി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.