കേളകം: കൊട്ടിയൂരിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊല്ലം കൊട്ടരക്കാര ഓടനാവട്ടം സ്വദേശി പൊന്നാറ്റിൽ അനു തങ്കച്ചൻ(31)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കണ്ണൂരിലെ നെല്ലിയോടിയിൽ ഭാര്യ വീട്ടിലായിരുന്നു അനു തങ്കച്ചെൻറ താമസം.
പനി ബാധിച്ച് നാലു ദിവസം മുമ്പ് ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിക്കുകയായിരുന്നു. ഞായറാഴ്ച്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഭാര്യ വീടായ കൊട്ടിയൂർ നെല്ലിയോടിയിലെ വസതിയിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറയിലെ അജി ഭവനത്തിൽ തങ്കച്ചൻ-സൂസമ്മ ദമ്പതികളുടെ മകനാണ് അനു തങ്കച്ചൻ. ഭാര്യ-അനു. സേബ ഏക മകളാണ്. സഹോദരൻ-അജി. സംസ്‌കാരം ചൊവ്വാഴ്ച്ച 11.30 നെല്ലിയോടി സെൻറ് ജൂഡ് ദേവാലയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.