ശമനമില്ലാതെ പകർച്ചപ്പനിയും ഡെങ്കിയും; കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ കൂടി മരിച്ചു 

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം പെ​യ്​​തൊ​ഴി​ഞ്ഞി​ട്ടും സം​സ്​​ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല. പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്​​ച ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​ത്. പ​നി ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട്​ സ്വ​ദേ​ശി ഒ​ന്ന​ര​വ​യ​സ്സു​കാ​ര​ൻ ഹെ​ർ​ബ​ൻ, കൊ​ല്ലം ത​ല​ച്ചി​റ സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ​പി​ള്ള (60), ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ ആ​ല​പ്പു​ഴ, പ​ത്തി​യൂ​ർ സ്വ​ദേ​ശി കു​ഞ്ഞു​മോ​ൾ (39), മ​ല​പ്പു​റം ചേ​ലേ​​​​​മ്പ്ര സ്വ​ദേ​ശി കോ​മ​ൻ (66), മ​ല​പ്പു​റം എ​ട​പ്പ​റ്റ സ്വ​ദേ​ശി ഷാ​ഹി​ദ (26), കൊ​ല്ലം തൃ​ക്ക​ട​വൂ​ർ സ്വ​ദേ​ശി സ്​​റ്റീ​ഫ​ൻ സ​ക്ക​റി​യ (39), കൊ​ല്ലം ത​ഴ​വ സ്വ​ദേ​ശി രാ​ജ​ൻ​പി​ള്ള (46), എ​ച്ച്​1 എ​ൻ1 ബാ​ധി​ച്ച്​ തൃ​ശൂ​ർ കൊ​ട​ക​ര സ്വ​ദേ​ശി ഒ​രു വ​യ​സ്സു​കാ​രി ത​ന്മ​യ, കാ​സ​ർ​കോ​ട്​ നീ​ലേ​ശ്വ​രം സ്വ​ദേ​ശി ലീ​ല (57) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച​മാ​ത്രം പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച് 29,487 പേ​രാ​ണ് വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യ​ത്. ഇ​തി​ൽ 5026 പേ​രും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. കൂ​ടാ​തെ 206 പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി​യും സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 88 പേ​രും ത​ല​സ്​​ഥാ​ന ജി​ല്ല​യി​ലു​ള്ള​വ​രാ​ണ്. 

860 പേ​ർ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി. 13 പേ​ർ​ക്ക് എ​ച്ച്1 എ​ൻ1​ഉം ആ​റു​ പേ​ർ​ക്ക് എ​ലി​പ്പ​നി​യും ഒ​രാ​ൾ​ക്ക്​ മ​ലേ​റി​യ​യും സ്​​ഥി​രീ​ക​രി​ച്ചു. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 19 പേ​രും ചി​കി​ത്സ​േ​ത​ടി. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്​ 3108 പേ​രും ചി​ക്ക​ൻ​പോ​ക്​​സ്​ പി​ടി​പെ​ട്ട്​ 64 പേ​രും ച​കി​ത്സ​തേ​ടി. 

വി​വി​ധ ജി​ല്ല​ക​ളി​ലെ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം, ബ്രാ​ക്ക​റ്റി​ൽ  ഡെ​ങ്കി ബാ​ധി​ത​രു​ടെ ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം 3380 (88), കൊ​ല്ലം 1956 (35), പ​ത്ത​നം​തി​ട്ട 740 (മൂ​ന്ന്), ഇ​ടു​ക്കി 567 (ര​ണ്ട്), കോ​ട്ട​യം 1070 (ര​ണ്ട്), ആ​ല​പ്പു​ഴ  1399 (14), എ​റ​ണാ​കു​ളം 1840 (ഒ​മ്പ​ത്), തൃ​ശൂ​ർ 2668 (15), പാ​ല​ക്കാ​ട് 3398 (0),  മ​ല​പ്പു​റം 5026 (0), കോ​ഴി​ക്കോ​ട് 3277 (28), വ​യ​നാ​ട് 1057 (അ​ഞ്ച്), ക​ണ്ണൂ​ർ 1967 (മൂ​ന്ന്), കാ​സ​ർ​കോ​ട് 1142 (ര​ണ്ട്). 

പ​നി നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ പ​റ​യു​േ​മ്പാ​ഴും ദി​നം​പ്ര​തി​യു​ള്ള ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. മി​ക്ക​വാ​റും എ​ല്ലാ  ജി​ല്ല​യി​ലും സ്​​ഥി​തി ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ഈ ​വ​ർ​ഷം ഇ​തു​വ​രെ 15.65  ല​ക്ഷം പേ​ർ​ക്ക്​ പ​നി പി​ടി​പെ​ട്ടു. 300ലേ​റെ പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടു. 99812 പേ​ർ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഡെ​ങ്കി​പ്പ​നി സ്​​ഥി​രീ​ക​രി​ച്ച​ത്.

Tags:    
News Summary - dengue fever and fever: nine persons include children dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.