തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. വി. അബ്ദുറഹ്മാന് സ്പോർട്സ്, വഖഫ് വകുപ്പുകൾക്കൊപ്പം റെയിൽവേയും കൂടി നൽകി.
ആരോഗ്യ മന്ത്രി വീണ ജോർജിന് വനിതാ ശിശുക്ഷേമവും പ്രഫ. ആർ. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസത്തിന്‍റെ കൂടെ സാമൂഹിക നീതി വകുപ്പിന്‍റെ അധിക ചുമതല കൂടി നൽകി. റവന്യൂ വകുപ്പിനൊപ്പം ഭവന നിർമാണവും കെ. രാജന് നൽകിയപ്പോൾ, സജി ചെറിയാന് യുവജനകാര്യം കൂടി അധികമായി നൽകി.
ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മന്ത്രി കെ.ടി. ജലീൽ ചുമതല വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത്തവണ വി. അബ്ദുറഹ്മാന് ഈ വകുപ്പുകൾ ലഭിച്ചെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ, മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
സാമൂഹ്യനീതി വകുപ്പ് കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യം കൈകാര്യം ചെയ്ത കെ.കെ. ശൈലജയാണ് വഹിച്ചിരുന്നത്. ഇത്തവണ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വീണ ജോർജിന് പകരം ആർ. ബിന്ദുവിനാണ് ഈ വകുപ്പ് നൽകിയിരിക്കുന്നത്.
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, െഎ.ടി, പരിസ്ഥിതി
തദ്ദേശ സ്വയംഭരണം, എക്സൈസ്
ധനകാര്യം
വ്യവസായം, നിയമം
ആരോഗ്യം, വനിതാ ശിശുക്ഷേമം
ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി
പൊതു വിദ്യാഭ്യാസം, തൊഴിൽ
പൊതുമരാമത്ത്, ടൂറിസം
സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം
സഹകരണം, രജിസ്ട്രേഷൻ
സ്പോർട്സ്, വഖഫ്, ഹജ്ജ്, റെയിൽവേ
റവന്യൂ, ഭവന നിർമാണം
കൃഷി
ക്ഷീരവികസനം, മൃഗസംരക്ഷണം
ഭക്ഷ്യ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി
ജലവിഭവം
വൈദ്യുതി
വനം
ഗതാഗതം
തുറമുഖം, ആർക്കൈവ്സ്, മ്യൂസിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.