ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു; വീണക്ക് വനിതാ ശിശുക്ഷേമം, ആർ. ബിന്ദുവിന് സാമൂഹിക നീതി എന്നിവ കൂടി
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. വി. അബ്ദുറഹ്മാന് സ്പോർട്സ്, വഖഫ് വകുപ്പുകൾക്കൊപ്പം റെയിൽവേയും കൂടി നൽകി.
ആരോഗ്യ മന്ത്രി വീണ ജോർജിന് വനിതാ ശിശുക്ഷേമവും പ്രഫ. ആർ. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസത്തിന്റെ കൂടെ സാമൂഹിക നീതി വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. റവന്യൂ വകുപ്പിനൊപ്പം ഭവന നിർമാണവും കെ. രാജന് നൽകിയപ്പോൾ, സജി ചെറിയാന് യുവജനകാര്യം കൂടി അധികമായി നൽകി.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മന്ത്രി കെ.ടി. ജലീൽ ചുമതല വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇത്തവണ വി. അബ്ദുറഹ്മാന് ഈ വകുപ്പുകൾ ലഭിച്ചെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ, മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
സാമൂഹ്യനീതി വകുപ്പ് കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യം കൈകാര്യം ചെയ്ത കെ.കെ. ശൈലജയാണ് വഹിച്ചിരുന്നത്. ഇത്തവണ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വീണ ജോർജിന് പകരം ആർ. ബിന്ദുവിനാണ് ഈ വകുപ്പ് നൽകിയിരിക്കുന്നത്.
പ്രധാന വകുപ്പുകളുടെ വിഭജനം
പിണറായി വിജയൻ
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, െഎ.ടി, പരിസ്ഥിതി
എം.വി. ഗോവിന്ദൻ
തദ്ദേശ സ്വയംഭരണം, എക്സൈസ്
കെ.എൻ. ബാലഗോപാൽ
ധനകാര്യം
പി. രാജീവ്
വ്യവസായം, നിയമം
വീണ ജോർജ്
ആരോഗ്യം, വനിതാ ശിശുക്ഷേമം
കെ. രാധാകൃഷ്ണൻ
ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി
വി. ശിവൻകുട്ടി
പൊതു വിദ്യാഭ്യാസം, തൊഴിൽ
പി.എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, ടൂറിസം
സജി ചെറിയാൻ
സാംസ്കാരികം, ഫിഷറീസ്, യുവജനക്ഷേമം
വി.എൻ. വാസവൻ
സഹകരണം, രജിസ്ട്രേഷൻ
വി. അബ്ദു റഹ്മാൻ
സ്പോർട്സ്, വഖഫ്, ഹജ്ജ്, റെയിൽവേ
കെ. രാജൻ
റവന്യൂ, ഭവന നിർമാണം
പി. പ്രസാദ്
കൃഷി
ജെ. ചിഞ്ചുറാണി
ക്ഷീരവികസനം, മൃഗസംരക്ഷണം
ജി.ആർ. അനിൽ
ഭക്ഷ്യ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി
റോഷി അഗസ്റ്റിൻ
ജലവിഭവം
കെ. കൃഷ്ണൻകുട്ടി
വൈദ്യുതി
എ.കെ. ശശീന്ദ്രൻ
വനം
ആൻറണി രാജു
ഗതാഗതം
അഹമ്മദ് ദേവർകോവിൽ
തുറമുഖം, ആർക്കൈവ്സ്, മ്യൂസിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.