തിരുവനന്തപുരം: കോവിഡ് കാരണം ഡിപ്പാർട്മെൻറൽ പരീക്ഷ മുടങ്ങിയതോടെ ഒേട്ടറെ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ പ്രമോഷൻ സാധ്യത ഇല്ലാതായി. ഹെഡ്മാസ്റ്റർ നിയമനത്തിനായി അധ്യാപകരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഒക്ടോബർ 16നകം സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ നടക്കേണ്ട ഡിപ്പാർട്മെൻറൽ പരീക്ഷ ഫെബ്രുവരിയിൽ നടത്താൻ പി.എസ്.സി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ പരീക്ഷ അനിശ്ചിതമായി നീണ്ടു. ജൂണിൽ നടക്കേണ്ട പരീക്ഷയും മുടങ്ങിയതോടെ അധ്യാപകർക്ക് മുന്നിൽ രണ്ട് പരീക്ഷ അവസരങ്ങളാണ് നഷ്ടപ്പെട്ടത്.
വ്യാപക പരാതി ഉയർന്നതോടെ ഒക്ടോബറിൽ പരീക്ഷ നടത്താമെന്ന നിലപാടിലാണ് പി.എസ്.സി. എന്നാൽ, അതിന് മുേമ്പ യോഗ്യതയുള്ളവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് വാങ്ങി ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റി ചേർന്ന് ഹെഡ്മാസ്റ്റർ നിയമനത്തിനുള്ള പട്ടിക തയാറാക്കുമെന്നത് പരീക്ഷ അവസരം നഷ്ടപ്പെട്ട അധ്യാപകർക്ക് തിരിച്ചടിയാകും. കൂടുതൽ പേർ ഹെഡ്മാസ്റ്റർ പ്രമോഷനിലേക്ക് വരുന്നത് തടയാൻ ചിലർ നടത്തുന്ന നീക്കമാണ് പരീക്ഷ നടക്കുംമുമ്പ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് തേടിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഡിപ്പാർട്മെൻറൽ പരീക്ഷ പി.എസ്.സി അടിയന്തരമായി നടത്തണമെന്നും ഫലം വരുന്നതുവരെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പണത്തിന് സമയം അനുവദിക്കണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.