കേരളാ കോൺഗ്രസിനെ പിന്തുണച്ചതിനെ എതിര്‍ത്ത സി.പി.ഐക്കെതിരെ ദേശാഭിമാനി

തി​രു​വ​ന​ന്ത​പു​രം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​തിനെ എതിർത്ത സി​.പി​.ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​.പി​.എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി. ‘കോണ്‍ഗ്രസ് തോറ്റതിന് ഇത്ര വേവലാതിയോ’ എന്ന പേരിലാണ്​ സി.പി.എമ്മിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക്​ പത്രം മറുപടി നൽകിയിരിക്കുന്നത്​. കോ​ട്ട​യം മ​റ​യാ​ക്കി സി​.പി​.എ​മ്മി​നെ​തി​രെ ഉ​യ​ർ​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ന് ജ​യി​ക്കാ​നും കോ​ണ്‍​ഗ്ര​സി​നെ ജ​യി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യ​തി​ന്‍റെ വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​. ഇത് പാർട്ടിക്കെതിരെയുള്ള നീക്കമെന്ന്​ സി​.പി​.ഐ​യെ ഉ​ന്നം​വ​ച്ച് ദേ​ശാ​ഭി​മാ​നി കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ പ​രാ​ജ​യം ആ ​പാ​ർ​ട്ടി​യെ​യും യു​.ഡി​.എ​ഫി​നെ​യും വി​ഷ​മി​പ്പി​ക്കു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. പ​ക്ഷേ, കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​ൽ​വി മറ്റു പലർക്കും സഹജീവികൾക്കും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ച​ു​െവന്നും മുഖപ്രസംഗം വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് യു.ഡി.എഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതായിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബി.ജെ.പിയും ഒഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളില്‍നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാമെന്നും അന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനിച്ചിരുന്നു. അന്നത്തെ നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്ത് കണ്ടത്.

കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ടു​ത്ത നി​ല​പാ​ടി​ലും സ്വേ​ച്ഛാ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ലും എ​ല്ലാ​വ​രി​ൽ​നി​ന്നും എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. അ​വി​ടെ ഒ​രു അ​ധി​കാ​ര​ മാ​റ്റം മി​ക്ക​വാ​റും എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഒ​രു പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് തോ​റ്റു​പോ​യ​തി​ന് ഇ​ത്ര​യും ഒ​ച്ച​പ്പാ​ട് ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് ആ​രെ​ങ്കി​ലും സം​ശ​യി​ച്ചു​പോ​യാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ദേ​ശാ​ഭി​മാ​നി ആ​രോ​പി​ക്കു​ന്നു 

യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലപ്പെടുത്തുകയെന്ന നിലപാടിലൂന്നിയ സമീപനമാണ് കോട്ടയത്തുണ്ടായത്. അതിനെതിരെയാണ് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നത്. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണെന്നു കരുതാനുള്ള മൌഢ്യം ആര്‍ക്കുമുണ്ടാകില്ലെന്നു കരുതാം. കോട്ടയം മറയാക്കി സി.പി.ഐ എമ്മിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വിഫലമായതിന്റെ വികാരപ്രകടനങ്ങള്‍ മാത്രമായേ കാണാനാകൂ. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റുപോയതിന് ഇത്രയും ഒച്ചപ്പാട് ഉണ്ടാക്കേണ്ടതുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ. കോണ്‍ഗ്രസിനെ അധികാരക്കസേരയില്‍ അവരോധിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ സി.പി.ഐ എമ്മിനോ ചുമതലയുണ്ടോ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതാണോ ധാര്‍മികതയുടെ അടിസ്ഥാനമെന്നും ദോശാഭിമാനി എഴുതി.

Tags:    
News Summary - Desabhimani editorial against CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.