എ​ൻ.​കെ. ദേ​ശം

ഭാഷക്ക് പുതിയ മാനംപകർന്ന 'ദേശം'

അ​ങ്ക​മാ​ലി: അ​ക്ഷ​ര​ശ്ലോ​കം കൊ​ണ്ട് മ​ല​യാ​ള ഭാ​ഷ​ക്ക് പു​തി​യ മാ​നം പ​ക​ർ​ന്ന കാ​വ്യ​ര​ച​യി​താ​വാ​ണ് ഞാ​യ​റാ​ഴ്ച അ​ന്ത​രി​ച്ച എ​ൻ.​കെ. ദേ​ശം. 12ാം വ​യ​സ്സി​ൽ കാ​വ്യ​ര​ച​ന ആ​രം​ഭി​ച്ച എ​ൻ.​കെ. ദേ​ശം ഭാ​ഷാ​ശു​ദ്ധി മു​ത​ൽ ഭാ​വ​ശു​ദ്ധി വ​രെ എ​ല്ലാ കാ​ര്യ​ത്തി​ലും നി​ഷ്ക​ർ​ഷ പു​ല​ർ​ത്തി​യി​രു​ന്നു. വൃ​ത്തം, വ്യാ​ക​ര​ണം എ​ന്നി​വ​യി​ലെ​ല്ലാം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മ​ഹ​ത്ത്വം പ​ര​ത്തി​യ ക​വി​യാ​ണ് ദേ​ശം.

70 വ​ർ​ഷം പി​ന്നി​ട്ട സാ​ഹി​ത്യ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മേ എ​ൻ.​കെ. ദേ​ശം ഗ​ദ്യ​ക​വി​ത ര​ചി​ച്ചി​ട്ടു​ള്ളൂ. ശ്ലോ​ക​മെ​ഴു​ത്തും ദേ​ശ​ത്തി​ന് ജീ​വി​ത ത​പ​സ്യ​യാ​യി​രു​ന്നു.

തൃ​ശൂ​രി​ൽ നി​ന്നി​റ​ങ്ങു​ന്ന ‘ക​വ​ന കൗ​തു​കം’ മാ​സി​ക​യി​ൽ മു​ട​ങ്ങാ​തെ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​ണ് അ​ക്ഷ​ര​ശ്ലോ​കം എ​ഴു​തി​യ​ത്. ദേ​ശ​ത്തി​ന്‍റെ ല​ക്ഷ​ണ​മൊ​ത്ത ശ്ലോ​ക​മെ​ഴു​ത്ത് ത​ന്നെ അ​സൂ​യ​പ്പെ​ടു​ത്തു​ന്ന​താ​യി വൈ​ലോ​പ്പി​ള്ളി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 30 വ​യ​സ്സ്​ വ​രെ ദേ​ശം ര​ചി​ച്ച കാ​വ്യ​ങ്ങ​ൾ പ്ര​ണ​യ ക​വി​ത​ക​ളാ​യി​രു​ന്നു. പി​ന്നീ​ട് സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ ആ​ക്ഷേ​പ ഹാ​സ്യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

ആ​ലു​വ യു.​സി കോ​ള​ജി​ൽ​നി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദ​മെ​ടു​ത്ത ദേ​ശം എം.​എ മ​ല​യാ​ളം പാ​സാ​യി. സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജാ​യ മ​ല​യാ​ള​ത്തി​ന് യൂ​നി​വേ​ഴ്‌​സി​റ്റി​ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. അ​ധ്യാ​പ​നമാ​യി​രു​ന്നു സ്വ​പ്ന​മെ​ങ്കി​ലും ബി​രു​ദ​പ​ഠ​നം ക​ഴി​ഞ്ഞ​യു​ട​ൻ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ക​യ​റി. പി​ന്നീ​ട് എ​ൽ.​ഐ.​സി​യി​ലേ​ക്ക്​ മാ​റു​ക​യാ​യി​രു​ന്നു. 1973ൽ ​ആ​ദ്യ​സ​മാ​ഹാ​ര​മാ​യ ‘അ​ന്തി​മ​ല​രി’​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​ന്യാ​ഹൃ​ദ​യം, അ​പ്പൂ​പ്പ​ൻ​താ​ടി, ചൊ​ട്ട​യി​ലെ ശീ​ലം, പ​വി​ഴ​മ​ല്ലി, ഉ​ല്ലേ​ഖം, അ​മ്പ​ത്തൊ​ന്ന​ര​ക്ഷ​രാ​ളി, എ​ലി​മീ​ശ, കാ​വ്യ​കേ​ളി, മു​ദ്ര, മ​ഴ​ത്തു​ള്ളി​ക​ൾ, ടാ​ഗോ​റി​ന്‍റെ ഗീ​താ​ഞ്ജ​ലി​യു​ടെ വി​വ​ർ​ത്ത​നം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. ഉ​ല്ലേ​ഖ​ത്തി​ന് 1982ൽ ​ആ​ദ്യ ഇ​ട​ശ്ശേ​രി അ​വാ​ർ​ഡ് ല​ഭി​ച്ചു. മു​ദ്ര​ക്ക്​ 2007ൽ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡും 2009ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും ല​ഭി​ച്ചു.

2013ൽ ​സാ​ഹി​ത്യ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ആ​ശാ​ൻ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. 2017ൽ ​ഗീ​താ​ഞ്ജ​ലി​ക്ക് പ​രി​ഭാ​ഷ​ക്കു​ള്ള കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ല​ഭി​ച്ചു. അ​ടു​ത്തി​ടെ സ​ഞ്ജ​യ​ൻ പു​ര​സ്കാ​ര​വും നേ​ടി.

നാടിന്‍റെ യാത്രാമൊഴി

അ​ങ്ക​മാ​ലി: ഞാ​യ​റാ​ഴ്ച അ​ന്ത​രി​ച്ച ക​വി​യും എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ എ​ൻ.​കെ. ദേ​ശ​ത്തി​ന്​ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന്‍റെ യാ​ത്രാ​മൊ​ഴി. വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ അ​ങ്ക​മാ​ലി​യി​ലെ കോ​ത​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടു​വ​ള​പ്പി​ലാ​യി​രു​ന്നു സം​സ്കാ​രം.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ കോ​ത​കു​ള​ങ്ങ​ര​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ എ​ൻ.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. എ​സ്.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​നി​ന്ന് തൊ​ട്ട​ടു​ത്ത വ​സ​തി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഒ​രു​മ​ണി​ക്കൂ​റോ​ളം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച ശേ​ഷ​മാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ച​ത്. 

Tags:    
News Summary - Desam has given a new dimension to the language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.