അമേരിക്കൻ കമ്പനിക്ക് കേരളതീരത്ത് ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചതോടെ ആശയക്കുഴപ്പങ്ങൾ നിറയുകയാണ്. 5000 കോടി രൂപയുടെ പദ്ധതിക്ക് മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വെച്ച് ചർച്ച നടത്തുകയും കഴിഞ്ഞയാഴ്ച സർക്കാർ അനുമതി നൽകുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ, പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അംബന്ധമാണെന്നും ഫിഷറീസ് വകുപ്പിന് ഇത് സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നൽകിയ ഒരു കത്താണ് ആരോപണങ്ങൾക്ക് തെളിവായി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. പദ്ധതി നടപ്പാക്കുന്നതിന് കാബിനറ്റിന്‍റെ അനുമതിക്കും ലൈസൻസുകൾ അനുവദിക്കുന്നതിനുമായി ഈ മാസം പതിനൊന്നിന് മന്ത്രിക്ക് കമ്പനി നൽകിയ കത്താണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.