ഇരട്ട വോട്ടിന്‍റെ വിശദാംശങ്ങൾ ഇന്ന് രാത്രി ഒൻപതിന് പുറത്തുവിടും- ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടവോട്ടിന്റെ വിശദാംശങ്ങൾ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെ 4,34,000 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളാണ് പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞത് എന്തുകൊണ്ടെന്ന് മനസിലായില്ലെന്നും ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

38,000 ഇരട്ടവോട്ടുകൾ മാത്രമാണ് ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞത് ശരിയല്ല. ബി.എല്‍.ഒമാരോടാണ് കമീഷന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ബി.എല്‍.ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. പല ബൂത്തുകളിലായിട്ടാണ് വോട്ടുകള്‍ കിടക്കുന്നത്. അത് കണ്ടുപിടിക്കാന്‍ ഒരു ബി.എല്‍.ഒ വിചാരിച്ചാല്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.