വിചാരണത്തടവുകാരന്റെ മരണം: തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നത് ഗുരുതര അനാസ്ഥയെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: അര്‍ബുദ ബാധിതനായ വിചാരണത്തടവുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടു ദിവസമായിട്ടും മൃതദേഹം സംസ്‌കരിക്കാനാവാത്തത് ജയിലധികൃതരുടെയും പോലീസിന്റെയും ഗുരുതര അനാസ്ഥയാണെന്ന് എസ്.ഡി.പി.ഐ. മൃതദേഹത്തോട് അധികൃതര്‍ കാണിക്കുന്ന പകപോക്കല്‍ കടുത്ത മനുഷ്യാവകാശ ലംഘനവും അനാദരവുമാണ്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

പാലക്കാട് പട്ടാമ്പി മരുതൂര്‍ നന്തിയാരത്ത് മുഹമ്മദ് മകന്‍ അബ്ദുല്‍ നാസര്‍ (40) ണ് തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. മരണ വിവരം മജിസ്ട്രേറ്റിനെ യഥാസമയം അറിയിക്കുന്നതില്‍ കണ്ണൂര്‍ ജിയിലധികൃതരും പോലീസധികൃതരും തയാറാവാതിരുന്നതാണ് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകാനിടയാക്കിയത്. അര്‍ബുദ രോഗം ഗുരുതമായെന്നു ബോധ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കുന്നതിന് ജാമ്യം പോലും നല്‍കാതിരിക്കാന്‍ അധികൃതര്‍ ആസൂത്രിതമായി ശ്രമിക്കുകയായിരുന്നു.

വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ നല്‍കിയ ജാമ്യാപേക്ഷ അനുവദിക്കാതിരിക്കാന്‍ പഴയ മെഡിക്കല്‍ റിപ്പോര്‍ട്ട്് നല്‍കി കോടതിയെ പോലും കബളിപ്പിച്ച അതേ അധികൃതര്‍ തന്നെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ പോലും അനുവദിക്കാതെ ക്രൂരത തുടരുന്നത്. ജാമ്യാപേക്ഷ നിഷേധിക്കാന്‍ തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും മൃതദേഹത്തോട് അനാസ്ഥ കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Detainee's death: SDPI says delay in follow-up is gross negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.