തുറമുഖ നിർമാണം മത്സ്യലഭ്യത കുറച്ചിട്ടില്ലെന്ന് മന്ത്രി ദേവർകോവിൽ

തിരുവനന്തപുരം: തുറമുഖ നിർമാണത്തെ തുടർന്ന്​ മത്സ്യലഭ്യതയിൽ കുറവുണ്ടായി എന്ന വാദം ശരിയല്ലെന്ന്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ. 2011മായി താരതമ്യം ചെയ്യുമ്പോൾ 2022ൽ വിഴിഞ്ഞം മേഖലയിലെ മത്സ്യസമ്പത്തിൽ 16 ശതമാനം വർധനയുണ്ടായി എന്നാണ് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്​.

വേളിയിലും ശംഖുംമുഖത്തും തീരശോഷണം ഉണ്ടായത് വിഴിഞ്ഞം തുറമുഖ നിർമാണം കൊണ്ടല്ല. തുറമുഖ നിർമാണം മൂലം കടൽത്തട്ടിലെ മണൽ നീക്കം നിശ്ചലമായി എന്നാണ് പ്രചരണം. എന്നാൽ, വേളി- ശംഖുംമുഖം തീരങ്ങളിൽ മുമ്പുണ്ടായിരുന്നതിനെക്കാളും വിസ്തൃതമായും മനോഹരമായും കര തിരിച്ചെത്തി എന്നത് തൽപര കക്ഷികളുടെ വാദം തള്ളിക്കളയുന്നു.

രാജ്യത്തേക്കുള്ള ഭൂരിഭാഗം ചരക്ക് നീക്കത്തിനും ആശ്രയിക്കുന്നത് കൊളംബോ, സലാല തുറമുഖങ്ങളെയാണ്​. 2500 കോടിയുടെ വിദേശ നാണ്യനഷ്ടമാണ്​ ഇതുവഴി ഉണ്ടാകുന്നത്. കേരളത്തിന്റെ വികസന പഠന വായനകളിൽ വിഴിഞ്ഞത്തിനു മുമ്പും ശേഷവുമെന്ന് കൃത്യമായി അടയാളപ്പെടുത്തപ്പെടുമെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധ​പ്പെട്ട്​ സംഘടിപ്പിച്ച വിദഗ്​ധ സംഗമത്തിൽ മന്ത്രി പറഞ്ഞു. 

Tags:    
News Summary - Devarkovil said that the construction of the Vizhinjam port has not reduced the availability of fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.