ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ച​ർ​ച്ച ന​ട​ത്തി. കേ​ന്ദ്ര​മ​ന്ത്രി​യു​​ടേ​ത് അ​നു​കൂ​ല സ​മീ​പ​ന​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി റി​യാ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2025 ഡി​സം​ബ​റോ​ടെ കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ 45 മീ​റ്റ​ർ വീ​തി​യി​ൽ ആ​റു​വ​രി ദേ​ശീ​യ​പാ​ത 66 യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2025 മേ​യി​ൽ വി​വി​ധ സ്ട്രെ​ച്ചു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും. ദേ​ശീ​യ​പാ​ത 66 പ​ദ്ധ​തി ഒ​രു സ​മ​യ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​താ​ണ്. 2016ൽ ​എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന പ്ര​ശ്നം ഭൂ​മി​യേ​റ്റെ​ടു​ക്ക​ലാ​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം ന​ൽ​കി​യി​ല്ല. പി​ന്നീ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ന് പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 5580 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ​പാ​ത​ക്ക് ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ പ​ണം ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ന്ത്രി റി​യാ​സ് പ​റ​ഞ്ഞു.

ത​ട​സ്സ​പ്പെ​ട്ട പാ​ത​ക​ൾ വീ​ണ്ടും തു​റ​ന്നേ​ക്കും

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​നു​വ​ദി​ച്ച് വൈ​കി പി​ന്നീ​ട് കേ​ന്ദ്ര​ത്തി​ന് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ ത​ട​സ്സ നേ​രി​ട്ട ഏ​ഴു പ​ദ്ധ​തി​ക​ൾ അ​ലൈ​ൻ​മെ​ന്റ് മാ​റ്റം​വ​രു​ത്തി വീ​ണ്ടും മു​ന്നോ​ട്ടു​വെ​ക്കാ​ൻ ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​ര​മാ​യ​താ​യി റി​യാ​സ് പ​റ​ഞ്ഞു. മ​ലാ​പ്പ​റ​മ്പ് -പു​തു​പ്പാ​ടി (എ​ൻ.​എ​ച്ച് -766), പു​തു​പ്പാ​ടി-​മു​ത്ത​ങ്ങ (എ​ൻ.​എ​ച്ച് -766), കൊ​ല്ലം -അ​ഞ്ചാ​ലും​മൂ​ട് (എ​ൻ.​എ​ച്ച് -183), കോ​ട്ട​യം -​പൊ​ൻ​കു​ന്നം (എ​ൻ.​എ​ച്ച് -183), മു​ണ്ട​ക്ക​യം -കു​മ​ളി (എ​ൻ.​എ​ച്ച് -183), ഭ​ര​ണി​ക്കാ​വ് -മു​ണ്ട​ക്ക​യം (എ​ൻ.​എ​ച്ച് -183 എ), ​അ​ടി​മാ​ലി- കു​മ​ളി (എ​ൻ.​എ​ച്ച് -185) എ​ന്നി​വ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് അം​ഗീ​കാ​ര​മാ​യേ​ക്കും.

ഭാ​വി​യി​ലേ​ക്കു​ള്ള 17 പാ​ത​ക​ൾ

തു​റ​മു​ഖ​പാ​ത​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ത​ക​ൾ​ക്കും കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി 17 പാ​ത​ക​ളു​ടെ വി​ക​സ​നം ച​ർ​ച്ച ചെ​യ്ത​താ​യി റി​യാ​സ് പ​റ​ഞ്ഞു. പു​ന​ലൂ​ർ ബൈ​പാ​സ് (എ​ൻ.​എ​ച്ച് -744), എ​ൻ.​എ​ച്ച് 66ൽ​നി​ന്നു​ള്ള കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​​ട്ട് റോ​ഡി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ ആ​ശ​യം പ​രി​ഗ​ണി​ച്ചു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു​ള്ള പാ​ത​യു​ടെ ന​വീ​ക​ര​ണം ത​ത്ത്വ​ത്തി​ൽ അം​ഗീ​കാ​ര​മാ​യി. എ​ൻ.​എ​ച്ച് 66​ലെ ​പ​രാ​തി​ക​ൾ ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കും. തി​ക്കോ​ടി​യി​ൽ അ​ണ്ട​ർ​പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന് അ​റി​യി​ച്ചു. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്ക് തി​രു​വ​ന​ന്ത​പു​രം ത​ല​ക്കോ​ട് നി​ന്നു​ള്ള പാ​ത​യു​ടെ വി​ക​സ​ന​ത്തി​നും അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യി.

ദേ​ശീ​യ​പാ​ത 66 നി​ല​വി​ൽ ഇ​ങ്ങ​നെ

ത​ല​പ്പാ​ടി - ചെ​ങ്ങ​ള സ്ട്രെ​ച്ച് 74 ശ​ത​മാ​ന​വും ചെ​ങ്ങ​ള - നീ​ലേ​ശ്വ​രം സ്ട്രെ​ച്ച് 58 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. നീ​ലേ​ശ്വ​രം - ത​ളി​പ്പ​റ​മ്പ് സ്ട്രെ​ച്ച് 50 ശ​ത​മാ​ന​വും ത​ളി​പ്പ​റ​മ്പ് - മു​ഴ​പ്പി​ല​ങ്ങാ​ട് സ്ട്രെ​ച്ച് 58 ശ​ത​മാ​ന​വും അ​ഴി​യൂ​ർ - വെ​ങ്ങ​ളം സ്ട്രെ​ച്ച് 45 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട് ബൈ​പാ​സ് (വെ​ങ്ങ​ളം - രാ​മ​നാ​ട്ടു​ക​ര) സ്ട്രെ​ച്ച് 76 ശ​ത​മാ​ന​വും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. രാ​മ​നാ​ട്ടു​ക​ര - വ​ളാ​ഞ്ചേ​രി സ്ട്രെ​ച്ച് 80 ശ​ത​മാ​ന​വും വ​ളാ​ഞ്ചേ​രി ബൈ​പാ​സ് - കാ​പ്പി​രി​ക്കാ​ട് സ്ട്രെ​ച്ച് 82 ശ​ത​മാ​ന​വും കാ​പ്പി​രി​ക്കാ​ട് - ത​ളി​ക്കു​ളം സ്ട്രെ​ച്ച് 49 ശ​ത​മാ​ന​വും ത​ളി​ക്കു​ളം -കൊ​ടു​ങ്ങ​ല്ലൂ​ർ സ്ട്രെ​ച്ച് 43 ശ​ത​മാ​ന​വും തു​റ​വൂ​ർ - പ​റ​വൂ​ർ സ്ട്രെ​ച്ച് 27 ശ​ത​മാ​ന​വും പ​റ​വൂ​ർ - കോ​ട്ടു​കു​ള​ങ്ങ​ര സ്ട്രെ​ച്ച് 44 ശ​ത​മാ​ന​വും കൊ​ല്ലം ബൈ​പാ​സ് - ക​ട​മ്പാ​ട്ടു​കോ​ണം സ്ട്രെ​ച്ച് 50 ശ​ത​മാ​ന​വും ക​ട​മ്പാ​ട്ടു​കോ​ണം - ക​ഴ​ക്കൂ​ട്ടം സ്ട്രെ​ച്ച് 36 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു.

പദ്ധതി പൂർത്തീകരണം 2026 മാർച്ചിൽ

ന്യൂഡൽഹി: കേരളത്തിലെ എൻ.എച്ച് 66 ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകാൻ 2026 മാർച്ച് വരെ കാത്തിരിക്കേണ്ടിവരും. ലോക്സഭയിൽ അബ്ദുസ്സമദ് സമദാനി എം.പിയുടെ ചോദ്യത്തിന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിന് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളിൽ ഇതുവരെ പൂർത്തിയായത് 12 എണ്ണമാണ്. 1090.51 കിലോമീറ്റർ ദൈർഘ്യമുള്ള 40 പദ്ധതികൾക്ക് 64,587.09 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 269.32 കിലോമീറ്റർ ദൈർഘ്യത്തിൽ 7371.52 കോടി രൂപയുടെ 12 പദ്ധതികളാണ് പൂർത്തിയായത്. ശേഷിക്കുന്ന 28 പദ്ധതികളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. 821.19 കിലോമീറ്റർ ദൈർഘ്യത്തിൽ 57,215.57 കോടി രൂപയുടേതാണ് പൂർത്തിയാകാനുള്ള പദ്ധതികൾ. ദേശീയപാതാ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് അനുവദിച്ചിരിക്കുന്നത് 2100 കോടി രൂപയാണ്. ഇതിനു പുറമെ, 45.15 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് അടുത്ത ഫെബ്രുവരി -മാർച്ച് കാലയളവിൽ അനുമതി നൽകുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. 


Tags:    
News Summary - Development of National Highways in Kerala: Chief Minister held a meeting with Union Minister Nitin Gadgari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.