ഡി.ജി.പി ജേക്കബ് തോമസി​െൻറ ഭൂമി കണ്ടുകെട്ടാന്‍ നോട്ടീസ്

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസി‍​​െൻറ ഭൂമി കണ്ടുകെട്ടാന്‍ ആദായ നികുതി വകുപ്പി‍​​െൻറ നോട്ടീസ്. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ്​ തമിഴ്നാട് വിരുതനഗറിലെ ഭൂമി കണ്ടുകെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ജേക്കബ് തോമസി‍​​െൻറ കൊച്ചി കടവന്ത്രയിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ആദായനികുതി വകുപ്പ് പതിച്ചു. ആദായനികുതി വകുപ്പി​​​െൻറ ചെന്നൈ യൂനിറ്റി​േൻറതാണ്​ നടപടി.

വിരുതനഗറില്‍ 2001ല്‍ രണ്ട് ഇടപാടുകളിലായി 50.33 ഏക്കര്‍ സ്ഥലം ജേക്കബ് തോമസ് വാങ്ങിയിരുന്നു. എന്നാൽ, ഇത്​ അദ്ദേഹത്തി‍​​െൻറ സ്വത്ത് വിവരത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. സ്വത്ത് സ്വന്തം പേരിലാണെങ്കിലും കൊച്ചി കേന്ദ്രമായ ഇസ്ര അഗ്രോടെക് സിസ്​റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഡയറക്ടര്‍ വിലാസത്തിലാണ് ഇടപാട് നടത്തിയത്. എന്നാൽ, ജേക്കബ് തോമസ് കമ്പനിയുടെ ഡയറക്ടറല്ലെന്ന് ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തി.

തുടര്‍ന്ന് ജേക്കബ് തോമസിന് നോട്ടീസയച്ചെങ്കിലും കൈപ്പറ്റിയില്ല. പിന്നാലെയാണ് ബുധനാഴ്​ച ഉച്ചയോടെ കൊച്ചി കടവന്ത്രയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി നോട്ടീസ് പതിച്ചത്. ജേക്കബ് തോമസി‍​​െൻറ ഭാര്യയുടെ പേരിലുള്ള വീടാണിത്. ബിനാമി പ്രോപർട്ടി ട്രാന്‍സാക്​ഷന്‍ ആക്ട് പ്രകാരമാണ് കണ്ടുകെട്ടൽ നടപടി.

Tags:    
News Summary - dgp jacob thomas land -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.