കോഴിക്കോട്: ട്രാഫിക് എൻഫോഴ്സ്മെൻറ് യൂനിറ്റുകളുടെ പ്രവർത്തനം വിലയിരുത്താ ൻ ഡെപ്യൂട്ടി പൊലീസ് കമീഷണർമാർക്ക് (ഡി.സി.പി) ഡി.ജി.പിയുടെ നിർദേശം. എൻഫോഴ്സ്മ െൻറ് പ്രവർത്തനം കുറ്റമറ്റതാക്കുകയും ട്രാഫിക് ബോധവത്കരണം ഉൾപ്പെടെയുള്ള മേഖ ലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നതിെൻറ ഭാഗമായാണ് നടപടി. എല്ലാ മാസത്തേയും പ്രവർത്തന പദ്ധതിയും പ്രകടന റിപ്പോർട്ടും അഞ്ചാം തീയതിക്കകം പരിശോധിക്കാനാണ് നിർദേശം. പ്രവർത്തന പദ്ധതികളിൽ മികച്ചവ സംസ്ഥാന തലത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികളും ഇതിെൻറ ഭാഗമായി സ്വീകരിക്കും.
നേരത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നഗരങ്ങളിലെ മുഴുവൻ കേസുകളും രജിസ്റ്റർ െചയ്തത് ട്രാഫിക് പൊലീസായിരുന്നു. ജോലിഭാരം കാരണം ട്രാഫിക് ബോധവത്കരണം, ട്രാഫിക് പരിഷ്കരണം ഉൾപ്പെടെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനാവുന്നില്ല എന്ന ആക്ഷേപമുയർന്നതോടെ വാഹനാപകട കേസുകൾ രജിസ്റ്റർ െചയ്യലും അന്വേഷണവും ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂനിറ്റുകളായി പ്രവർത്തിക്കുന്ന ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടുന്നതോടൊപ്പം പൊതുജനങ്ങളിൽ ട്രാഫിക് സംസ്കാരം വളർത്തുന്ന തരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങളും നടത്താനാണ് ആഭ്യന്തര വകുപ്പിെൻറ നിർദേശം.
ഇത് കാര്യക്ഷമമായാൽ വാഹനാപകടങ്ങളുടെ എണ്ണവും മരണനിരക്കും വലിയ തോതിൽ കുറക്കാനാവുമെന്നാണ് പ്രതീക്ഷ. അതിനിടെ, വാഹനാപകട കേസുകൾ ട്രാഫിക് പൊലീസിെൻറ തലയിൽനിന്ന് ഒഴിവാക്കിയിട്ടും റോഡുകളിൽ ഇവരുടെ സാന്നിധ്യം വേണ്ടത്ര കാര്യക്ഷമമല്ല എന്നതടക്കമുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. ഇൗ ആക്ഷേപത്തിനടക്കം പരിഹാരമാകും ഡി.സി.പിമാരുടെ നിരന്തര മൂല്യനിർണയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.