തൃശൂർ: 2017 ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ അവസാനിച്ച ആദ്യ രണ്ടു പാദങ്ങളിൽ നേരിയ ലാഭം കാണിച്ച ധനലക്ഷ്മി ബാങ്ക് വീണ്ടും നഷ്ടത്തിൽ. 2017-‘-18ലെ ഡിസംബറിൽ അവസാനിച്ച മൂന്നാം ത്രൈമാസ ഫലം വന്നപ്പോൾ ബാങ്കിന് 21.74 കോടി രൂപയാണ് നഷ്ടം. ജൂണിൽ എട്ടുകോടിയും സെപ്റ്റംബറിൽ ആറ് കോടിയും ലാഭം കാണിച്ച സ്ഥാനത്താണ് ബാങ്ക് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്. മൂന്നുപാദങ്ങളിലെ ആകെ പ്രവർത്തന ഫലം കണക്കാക്കുേമ്പാൾ ബാങ്ക് 7.74 കോടി രൂപ നഷ്ടത്തിലാണ്.
2014ൽ 252 കോടിയും 2015ൽ 241 കോടിയും 2016ൽ 209 കോടിയുമായിരുന്നു ധനലക്ഷ്മി ബാങ്കിെൻറ നഷ്ടം. എന്നാൽ, 2016-‘17ൽ 12 കോടി രൂപ ലാഭം രേഖപ്പെടുത്തി. കേരളത്തിലെ നാല് പഴയ തലമുറ സ്വകാര്യ ബാങ്കുകളിൽ സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കും അടിക്കടി ലാഭം മെച്ചപ്പെടുത്തുേമ്പാഴാണ് ധനലക്ഷ്മി ബാങ്ക് നേരിയ ലാഭവും തുടർന്നു വരുന്ന നഷ്ടവുമായി ഉലയുന്നത്. പ്രശ്നങ്ങളിൽപെട്ട് ഉഴറുന്ന കാത്തലിക് സിറിയൻ ബാങ്കാവെട്ട ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏതാനും വർഷമായി കടുത്ത ആഭ്യന്തര സംഘർഷത്തിലാണ് ധനലക്ഷ്മി ബാങ്ക്. ബാങ്കിെൻറ നവീകരണം ലക്ഷ്യമിട്ട് റിസർവ് ബാങ്കിെൻറ അനുഗ്രഹാശിസ്സോടെ ചെയർമാനായി ചുമതലയേറ്റ, ബാങ്കിങ് വിദഗ്ധനായ ഡോ. ജയറാം നായർ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് അടുത്തകാലത്ത് രാജിവെച്ച് പോയിരുന്നു. എം.ഡി ജി. ശ്രീറാമിെൻറ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്. ബാങ്ക് പുതിയ ചെയർമാനെയും എം.ഡിയെയും തേടുന്നതിനിടക്കാണ് മൂന്നാം പാദം നഷ്ടം കാണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.