അത്യാവശ്യമുള്ള ശാരീരികചോദനകൾവരെ ദൈവതൃപ്തിക്കു വേണ്ടി മാറ്റിവെക്കുവാനും നിയന്ത്രിക്കുവാനും മനുഷ്യന് കരുത്തുപകരുന്നുവെന്നതാണ് നോമ്പിെൻറ പ്രധാന ഗുണങ്ങളിലൊന്ന്. ദൈവത്തിനു ഹിതകരമല്ലാത്തതൊന്നും അവർ പ്രവർത്തിക്കില്ല. നിത്യജീവിതത്തിെൻറ ഭാഗമായ സോഷ്യൽ മീഡിയ ഉപയോഗവും നോമ്പുകാലത്ത് ഭൂരിഭാഗം പേരും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും ഇൗ ആത്മനിയന്ത്രണത്തിെൻറ ഭാഗമായാണ്. നോമ്പുകാലം പിന്നിട്ടാലും ആ മേഖലയിലും ആത്മനിയന്ത്രണം പാലിക്കുവാനുള്ള കരുത്തുകൂടിയാണ് വിശ്വാസികൾ റമദാനിലൂടെ ആർജിച്ചെടുക്കുന്നത്; എടുക്കേണ്ടത്.
ഒേട്ടറെ ഉപകാരങ്ങളും പ്രയോജനവുമുള്ള മേഖലയാണ് സോഷ്യൽ മീഡിയ. അതിെൻറ കടന്നുവരവോടുകൂടി നിഖില ജീവിത മേഖലകളിലും ബഹുദൂരം കുതിച്ചോടുകയാണ് മനുഷ്യൻ. അതേസമയം, ഇൗ ആധുനിക യന്ത്രം സമ്മാനിച്ച ദുരന്തങ്ങളിലേക്കൊന്ന് കണ്ണോടിക്കുക. ഇത്തരമൊരു ഘട്ടത്തിൽ ആത്മനിയന്ത്രണം പാലിക്കുന്ന എല്ലാവരും സോഷ്യൽ മീഡിയയിലും ആ നിയന്ത്രണം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിലൂടെ ഷെയർ ചെയ്യപ്പെടുന്ന വാർത്തകളുടെ, കാഴ്ചപ്പാടുകളുടെ നിജസ്ഥിതി മനസ്സിലാക്കുകയാണ് പ്രധാനം. അതിനുമുമ്പ് കേട്ടപാതി കേൾക്കാത്തപാതി അത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ നല്ല കരുതൽ വേണം. ദുർവൃത്തൻ വാർത്തകളുമായി വന്നാൽ നിങ്ങൾ ആദ്യം നിജസ്ഥിതി തേടുവിൻ; ഇല്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും എന്ന് വിശുദ്ധ ഖുർആൻ (49:6) ഉണർത്തിയിട്ടുണ്ട്. വ്യക്തികളുടെ അഭിമാനവും അന്തസ്സും വളരെ വിലപ്പെട്ടതാണ്. അതിന് ക്ഷതം വരുത്തുന്ന ട്രോളുകളും പരിഹാസങ്ങളും ഒഴിവാക്കപ്പെടണം. നിസ്സാര വിഷയങ്ങളിൽ സംഘടനകൾ തമ്മിൽ നടത്തുന്ന പോർവിളികളും ബന്ധപ്പെട്ടവർ മാറ്റിവെക്കെട്ട. സമയം ഏറെ വിലപ്പെട്ടതാണ്.
അവ സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ തുലച്ചുകളയാനുള്ളതല്ലെന്ന തിരിച്ചറിവ് ആർജിക്കണം. ഇൻഫർമേഷൻ ഹൈവേ എന്നാണ് സോഷ്യൽമീഡിയയെ പരിചയപ്പെടുത്തപ്പെടാറുള്ളത്. അഥവാ ലക്കും ലഗാനുമില്ലാതെ, വേണ്ടതും വേണ്ടാത്തതും തലങ്ങും വിലങ്ങും പാറിപ്പറക്കുന്ന അങ്ങാടി. ഒരു പൊതു കവലയിലെത്തുന്ന വിശ്വാസി അവിടെ പാലിക്കേണ്ട മര്യാദകൾ അന്ത്യപ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ദൃഷ്ടികൾ താഴ്ത്തുക എന്നതാണ് വഴിയുടെ പ്രധാന അവകാശമായി അവിടുന്ന് പഠിപ്പിച്ചത്. അതുതന്നെയാണ് ഇൻഫർമേഷൻ ഹൈവേയിലേക്ക് കയറുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന സിഗ്നൽ. തുറക്കാൻ പാടില്ലാത്ത അനവധി സൈറ്റുകളുണ്ട് സോഷ്യൽ മീഡിയയിൽ. അവിടെ കണ്ണ് താഴ്ത്തുക എന്ന ആത്മനിയന്ത്രണം പാലിക്കുകയാണ് ആവശ്യം.
ഉപദ്രവങ്ങൾ തടയുകയാണ് കവലകളിൽ പാലിക്കേണ്ട രണ്ടാമത്തെ മര്യാദ. താൻ കാരണം സൈബറിടങ്ങളിൽ ഒരാൾക്കും ഒരു ഉപദ്രവവും ഉണ്ടാവില്ലെന്ന് എല്ലാവരും ഉറപ്പുവരുത്തെട്ട. സമാധാനം നേരുന്നവന് പ്രത്യഭിവാദ്യം കൈമാറുക എന്നതാണ് അങ്ങാടിയിൽ പാലിക്കേണ്ട മൂന്നാമത്തെ ബാധ്യത. അതിനാൽ, സമാധാനത്തിന് ഭംഗം വരുന്ന ഒന്നും കൈമാറ്റം ചെയ്യപ്പെടരുത്. നന്മ കൽപിക്കുകയും തിന്മ തടയുകയും ചെയ്യുക എന്നതാണ് ആൾക്കൂട്ടങ്ങളിൽ നാം പുലർത്തേണ്ട നാലാമത്തെ ബാധ്യത എന്നാണ് മുഹമ്മദ് നബിയുടെ അധ്യാപനം. നന്മയുടെ ഉയർച്ചക്കും തിന്മയുടെ വിപാടനത്തിനുമാകണം ഒരാൾ സൈബറിടങ്ങളെ ഉപയോഗിക്കേണ്ടത്. ചുരുക്കത്തിൽ, ആത്മനിയന്ത്രണം വേണ്ട വലിയൊരു മേഖലയാണ് സോഷ്യൽ മീഡിയ രംഗം. അത്തരമൊരു കരുതൽ ശക്തിയും ആസക്തി നിയന്ത്രണവും നൽകുന്നതാവെട്ട നോമ്പു കാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.