ധീരജ്

ധീരജ് വധം: ജാമ്യാപേക്ഷ തള്ളി

മു​ട്ടം (ഇ​ടു​ക്കി): ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി പി. ​എ​സ്. ശ​ശി​കു​മാ​ർ ത​ള്ളി. മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി വാ​ദം ന​ട​ന്നെ​ങ്കി​ലും ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ല. ജെ​റി​ൻ ജോ​ജോ, ടോ​ണി എ​ബ്ര​ഹാം, നി​ധി​ൻ ലൂ​ക്കോ​സ്, ജി​തി​ൻ തോ​മ​സ്, സോ​യി​മോ​ൻ സ​ണ്ണി എ​ന്നി​വ​രാ​ണ് ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ പ്ര​തി​ക​ൾ. വീ​ണ്ടും ഇ​തേ കോ​ട​തി​യി​ലോ ഹൈ​കോ​ട​തി​യി​ലോ പ്ര​തി​ക​ൾ​ക്ക് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഏ​ഴും എ​ട്ടും പ്ര​തി​ക​ളാ​യ ജ​സ്റ്റി​ൻ ജോ​യ്, അ​ല​ൻ ബേ​ബി എ​ന്നി​വ​ർ​ക്ക് നേ​ര​ത്തേ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി നി​ഖി​ൽ പൈ​ലി ഇ​തു​വ​രെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല.

Tags:    
News Summary - Dheeraj murder: Bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.