ധീരജ് വധം: പ്രതികളെ മാതൃകപരമായി ശിക്ഷിക്കണം; കൊലക്കത്തി രാഷ്ട്രീയത്തെ തള്ളിക്കളയണം- വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന എസ്.എഫ്.ഐ – കെ.എസ്.യു സംഘട്ടനത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കൊല ചെയ്യപ്പെട്ടത് കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കൊലയാളികളെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണം. കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം ആശയ സംവാദങ്ങളുടെ തലങ്ങളിലേക്കുയർത്താൻ പരിശ്രമിക്കുന്നതിന് പകരം സംഘർഷ ഭൂമികളാക്കി മാറ്റിയതിന്റെ അനന്തര ഫലമാണ് ഇത്തരം അക്രമങ്ങൾ.

കേരളത്തിലെ പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാമ്പസിലെ കൊലക്കത്തികൾ താഴ്ത്തിവെയ്ക്കാൻ വിദ്യാർത്ഥി സംഘടനകളെ പ്രേരിപ്പക്കണമെ ന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Dheeraj Murder Idukki govt engineering College welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.