ചെറുതോണി: ഇടുക്കി ഗവ. എന്‍ജി. കോളജ് വിദ്യാര്‍ഥി ധീരജ് കൊല്ലപ്പെട്ട കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. മങ്കുവ തെള്ളിത്തോട് മല്ലപ്പിള്ളില്‍ ജസിന് ജോയിയാണ് അറസ്റ്റിലായത്. ജസിന് വെള്ളിയാഴ്ച വരെ പ്രതിയായിരുന്നില്ല.
പിടികിട്ടാനുള്ള നിധിന് ലൂക്കോസിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. രക്ഷപ്പെടുത്തിയ ശേഷം വസ്ത്രങ്ങളും മറ്റും നിധിന്റെ വീട്ടിലെത്തിക്കാനെത്തിയപ്പോഴാണ് അറസ്റ്റ്. കേസില്‍ ഇതോടെ ഏഴ് പ്രതികളായി. ആറ് പേരെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. നിധിന് ലൂക്കോസ്, സോയിമോന്‍ എന്നിവര്‍ ഒളിവിലാണ്. വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങിയ ടോണി (22), നിബിന് (22), ജസിന് ജോയി എന്നിവരെ പൈനാവില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസില്‍ തൊണ്ടിയായി ഇന്നോവ കാര്‍, രണ്ട് സ്കൂട്ടര്‍, ബൈക്ക്, ആള്‍ട്ടോ കാര്‍ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്വിഫ്റ്റ് കാര്‍ കണ്ടെടുക്കാനുണ്ട്. പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ആദ്യം അറസ്റ്റിലായ നിഖില്‍ പൈലി, ജെറിന് ജോജോ എന്നിവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവായി. ഇന്നലെ അറസ്റ്റിലായ മൂവരെയും 10 ദിവസം കസ്റ്റഡിയില്‍ കിട്ടാൻ അപേക്ഷ നല്‍കും.
നിഖിലിനെയും ജെറിനെയും ശനിയാഴ്ച പീരുമേട് സബ് ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങും. തെളിവെടുപ്പിനും ആയുധം കണ്ടെത്താനുമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.