ധീരജ്

'മകനെ കൊന്നിട്ടും കലിതീരാതെ വീണ്ടും കൊല്ലുകയാണ്', ഡി.സി.സി പ്രസിഡന്‍റിനെതിരെ നിയമനടപടിയെന്ന് ധീരജിന്‍റെ കുടുംബം

തളിപ്പറമ്പ്: ഇടുക്കി ഡി.സി.സി പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊല്ലപ്പെട്ട ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്‍റെ കുടുംബം. അപവാദപ്രചാരണങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാണെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.

ഡി.സി.സി പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു. തങ്ങളുടെ മകനെ കൊന്നിട്ടും കലിതീരാതെ വീണ്ടും കൊല്ലുകയാണ്. ഒരച്ഛനുമമ്മക്കും സഹിക്കാൻ കഴിയുന്നതല്ല ഇത്. സഹിക്കാവുന്നതിലും അപ്പുറമാണ് ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെയും കോൺഗ്രസ് നേതാക്കളുടെയും അപവാദ പ്രചാരണങ്ങൾ. അവർക്കും മക്കളുണ്ടാകില്ലേയെന്നും ധീരജിന്റെ മാതാപിതാക്കൾ ചോദിച്ചു.

നിരപരാധിയായ കുഞ്ഞിനെ കൊന്നിട്ട് ചാനലുകളിൽ വീണ്ടും വീണ്ടും പറയുമ്പോൾ അതു ഞങ്ങളും കാണുന്നുണ്ട് എന്നവർ ഓർക്കണം. നിഖിൽ പൈലിയെ പിന്നെന്തിനാണ് അറസ്റ്റ് ചെയ്തത്. ഇത്തരം പ്രസ്താവനകൾക്കെതിരെ പാർട്ടിയുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.  

Tags:    
News Summary - Dheeraj's family says legal action against Idukki DCC president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.