മലപ്പുറം: കാളികാവ് അഞ്ചച്ചവിടിയിൽ ലൈസൻസ് ഇല്ലാതെ മരുന്ന് വിൽപ്പനയും പ്രമേഹ ചികിൽസയും നടത്തിവന്നിരുന്ന സ്ഥാപനം പൂട്ടിച്ചു. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാപനം അടച്ചു പൂട്ടിയത്.
പ്രമേഹരോഗത്തിനായി ഒറ്റമൂലി ചികിൽസ നടത്തിവന്ന ക്ലിനിക്കിൽ ചികിൽസ തേടി നിരവധി പേർ എത്തിയിരുന്നു.ഇതിനെതിരെ പരാതി ഉയർന്ന പശ്ചാതലത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.
കാളികാവ് സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് പരിശോധനക്ക് നേതൃത്വം നൽകി. വണ്ടൂരിനടുത്ത് നടുവത്ത് സ്വദേശിയായ മധ്യവയസ്കനാണ് ചികിൽസകൻ. കേസെടുത്തിട്ടില്ലെന്നും ചികിൽസാ കേന്ദ്രത്തിെൻറ പ്രവർത്തനം നിർത്തിവെപ്പിച്ചിട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.