കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരി യാ സമ്മേളനം കഴിഞ്ഞതോടെ, പാർട്ടി ക്ക് വേണ്ടി പ്രവർത്തിച്ചവരെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടു ത്താത്തതിലും, ജില്ല നേതൃത്വത്തിലെ ചിലരുടെ വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ അംഗീകരിക്കാത്തതിലും പ്രതിക്ഷേധിച്ച് ഒരുവിഭാഗം നേതാക്കൾ ഔദ്യോഗിക പദവികളടം ഒഴിവാക്കി പാർട്ടി വിടാൻ ഒരുങ്ങുന്നു. സി.പി.എം ഭരിക്കുന്ന പഞ്ചാ യ ത്തിലെ സ്ഥിരം സമിതി അധ്യക്ഷനും ദീർഘകാലം പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച പ്രാദേശിക നേതാവടക്കം പാർട്ടിയുടെ എല്ലാ ഉത്തര വാദിത്വങ്ങളിൽ നിന്നും താത്ക്കാലികമാ യി ലീവ് വേണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകിയതായും അറിയു ന്നു.
സി.പി.എം കിളിമാനൂർ ഏരിയാ കമ്മി റ്റിക്ക് കീഴിലെ മടവൂർ പഞ്ചായത്തിലാണ് പാർട്ടിക്ക് വേണ്ടി കാലങ്ങളായി പ്രവർ ത്തിക്കുന്ന ഒരുകൂട്ടം നേതാക്കളടക്കം ഔദ്യോഗിക സ്ഥാനങ്ങൾ ത്യജിച്ച് പാർട്ടി വിടാൻ ഒരുങ്ങുന്നതത്രേ. ഒമ്പതര വർഷ ത്തോളം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് മുൻ മടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി യും, നിലവിലെ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷൈജുദേവിനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാ ണ് പ്രാദേശത്തെ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. രണ്ട് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വരുന്നയാളെ ഏരിയ കമ്മിറ്റിയിലേക്ക് എടുക്കുകയെ ന്നത് കാലങ്ങളായി പാർട്ടി പിൻതുടരുന്ന നയമാണ്. എന്നാൽ മൂന്ന് ടോൺലോക്ക ൽ കമ്മിറ്റി സെക്രട്ടറിയായിരുന്നിട്ടും ഷൈജുദേവിന് ഏരിയാ കമ്മിറ്റിലേക്ക് പരിഗണിക്കാത്തതിന് പിന്നിൽ പ്രാദേശി ക നേതൃത്വത്തിനിടയിലെ വ്യക്തിതാല്പര്യം മാത്രമാണെന്ന് പ്രവർത്തകർ ആരോപി ച്ചു. അതേസമയം ഒരുടേൺ പൂർത്തിയാ ക്കുന്നതിന് മുന്നേപോലും എൽ.സി സെ ക്രട്ടറിയായ ആളെ ഏരിയാ കമ്മിറ്റിയിൽ എങ്ങനെ ഉൾപ്പെടുത്തിയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഇവർ ആവശ്യ പ്പെടുന്നു. പള്ളിക്കൽ പഞ്ചായത്തിൽ നിന്നും ഏരിയാ കമ്മിറ്റിയിലേക്ക് അപ്രതീ ക്ഷിതമായി എത്തിയ ആളെ ഉന്നം വച്ചാ ണ് മടവൂരിലെ പാർട്ടി പ്രവർത്തകർ ഈ ചോദ്യമുന്നയിക്കുന്നത്.
40 വയസിന് താഴെയുള്ള രണ്ട് അംഗ ങ്ങൾ ഏരിയാ കമ്മിറ്റിയിൽ ഉണ്ടായിരി ക്കണമെന്നുള്ള സംസ്ഥാന കമ്മിറ്റി തീരു മാനവും കിളിമാനൂരിൽ നേതൃത്വം മുഖവി ലക്കെടുത്തില്ലെന്നും, ചില നേതാക്കൾ ചേർന്ന് തങ്ങളുടെ ഇഷ്ടക്കാരെ ഏരിയാ കമ്മിറ്റിയിൽ തിരുകി കയറ്റുകയായിരു ന്നെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മടവൂ ർ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിലും ജില്ലാ നേതൃത്വത്തിൽ ചിലരുടെ വ്യക്തി താല്പര്യം അടിച്ചേൽപ്പിക്കുകയായിരുന്ന ത്രേ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മേൽക്കോയ്മ ഉണ്ടാക്കിയെടു ക്കുന്നതിൽ അന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഷൈജുദേവ് വഹി ച്ച പങ്ക് പാർട്ടി വിസ്മരിക്കുകയാണെന്നും പ്രാദേശിക നേതാക്കൾ പറയുന്നു. ലോ ക്കൽ സമ്മേളനത്തിൽ ഒരുവനിതയട ക്കം 12 പേരുടെ എതിർപ്പിനെ അവഗണി ച്ചാണ് താത്ക്കാലിക്കാരനായയാളെ പുതിയ സെക്രട്ടറിയായി നിയമിച്ചതത്രേ. പാർട്ടിയുടെ സമുന്നതായ നേതാവായ വേമൂട് ബ്രാഞ്ച് സെക്രട്ടറിയെ എൽ.സി സെക്രട്ടറിയായി തെരഞ്ഞെടുക്കണമെ ന്ന ആവശ്യമുയർന്നിട്ടും ജില്ലാ നേതൃത്വ ത്തിൽ ചിലർ അംഗീകരിച്ചില്ലെന്നും ആ ക്ഷേപമുണ്ട്. സി.പി.എമ്മിന് നല്ല വേരോ ട്ടമുള്ള പഞ്ചായത്തിൽ, ഒദ്യോഗിക നേതൃ നിരയിലുള്ളവർ പിൻമാറിയാൽ പാർട്ടി യുടെ ഭാവി ആശങ്കയിലാകുമെന്ന് കരു തുന്നവരാണ് പ്രദേശത്തെ അണികൾ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.