ഷംസീറിന്‍റെ പ്രസംഗം കേട്ടില്ല, വസ്തുത അറിയില്ല -വെള്ളാപ്പള്ളി

ആറ്റിങ്ങൽ: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ വിവാദ പ്രസംഗം കേട്ടില്ലെന്നും ഇതിലെ വസ്തുത അറിയില്ലെന്നും ഒരു മതത്തെയും ദൈവത്തെയും അവഹേളിക്കുന്നത് ശരിയല്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വക്കം പുരുഷോത്തമന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

മാനുഷിക മൂല്യങ്ങളെ മുറുകെപ്പിടിച്ചും ശരിയെന്നു തോന്നുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനു പ്രത്യേക വൈഭവം കാട്ടിയ കോൺഗ്രസിലെ ചുരുക്കം നേതാക്കളിലൊരാളാണ് വക്കം പുരുഷോത്തമനെന്നും പിന്നാക്ക ജനവിഭാഗങ്ങൾക്കു കനത്ത നഷ്ടമാണു അദ്ദേഹത്തിന്‍റെ വിയോഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംഘടന എല്ലാകാലത്തും വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ആക്രമണം അംഗീകരിച്ച് നൽകില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തുഷാർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇവിടെ ആരെയും കത്തിക്കണമെന്നോ കൊല്ലുമെന്നോ എൻ.എസ്.എസും എസ്.എൻ.ഡി.പിയും പറയില്ല. ഗണപതി എന്റെ ദൈവമാണ്. ആ ദൈവത്തെ കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല.

ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താണെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു.

Tags:    
News Summary - Didn't hear Shamseer's speech - Vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.