കോട്ടയം: ഡീസൽ ക്ഷാമത്തിനു പിന്നാലെ ടയർ ക്ഷാമവും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്നു. ഡീസൽ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ വിവിധ ഡിേപ്പാകളിലായി ആയിരത്തോളം സർവിസുകൾ മുടങ്ങി. ഡീസൽ ക്ഷാമം പരിഹരിക്കാനുള്ള നടപടിയൊന്നും ഇനിയും ആരംഭിക്കാതിരിക്കെ ഇതിെൻറ മറവിൽ നഷ്ടത്തിലുള്ള ഒാർഡനറി സർവിസുകൾ വ്യാപകമായി വെട്ടിച്ചുരുക്കുകയാണ്.
പരമാവധി ഒാർഡിനറി സർവിസുകൾ വെട്ടിച്ചുരുക്കാൻ യൂനിറ്റ് ഒാഫിസർമാർക്ക് കോർപറേഷൻ മേനജ്മെൻറ് നിർദേശം നൽകിയിട്ടുണ്ട്. എം.ഡി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു. പത്തനംതിട്ട-കോട്ടയം-ഇടുക്കി ജില്ലകളിൽ മാത്രം വ്യാഴാഴ്ച നൂറ്റമ്പതോളം സർവിസുകൾ മുടങ്ങി. പലയിടത്തും ഫാസ്റ്റ്-സൂപ്പർ ഫാസ്റ്റും മുടങ്ങിയതിൽ ഉൾപ്പെടും. മറ്റ് ജില്ലകളിൽ ഒാരോ ഡിപ്പോകളിലും പത്തും പതിനഞ്ചും സർവിസുകൾ വീതം മുടങ്ങിയിട്ടുണ്ട്. പുറത്തുനിന്ന് ഡീസൽ നിറച്ചിരുന്നെങ്കിലും ഇപ്പോൾ അവരും ഇന്ധനം നൽകുന്നില്ല. ലക്ഷങ്ങൾ കുടിശ്ശികയായതോടെയാണിത്.
മൂവാറ്റുപുഴ-പെരുമ്പാവൂർ-തൃശൂർ-കോഴിക്കോട്-ബത്തേരി ഡിപ്പോകളിലും ഡീസൽ ലഭിക്കുന്നില്ല. തെക്കൻ ജില്ലകളിലെ ഡിപ്പോകളിൽ ഡീസൽ ക്ഷാമം നേരിട്ടാൽ ബസുകൾക്ക് ഇൗ ഡിപ്പോകളായിരുന്നു ആശ്രയം. എണ്ണക്കമ്പനികൾക്കുള്ള കുടിശ്ശിക അടിയന്തരമായി നൽകാൻ നടപടി വേണമെന്ന് കോർപറേഷൻ സർക്കാറിനോട് ആവശ്യപ്പെെട്ടങ്കിലും മറുപടി ലഭിച്ചിട്ടില്ല. അതിനിടെ ടയർ ക്ഷാമവും സർവിസുകളെ ബാധിച്ചിട്ടുണ്ട്. കോട്ടയത്ത് വിവിധ ഡിപ്പോകളിലായി ഇതിെൻറ പേരിൽ അമ്പതോളം സർവിസുകൾ മുടങ്ങി. വെള്ളിയാഴ്ച കൂടുതൽ ബസുകൾ കട്ടപ്പുറത്താകുമെന്ന് അധികൃതർ അറിയിച്ചു. പലയിടത്തും ടയർ കിട്ടുന്നില്ല. ടയറുകളുടെ റീട്രേഡിങ്ങും കാര്യക്ഷമമല്ല. ടയർ ലഭിക്കുന്നില്ലെങ്കിൽ ദീർഘദൂര സർവിസുകളും നിലക്കും.
സ്പെയർ പാർട്സ് ക്ഷാമവും വരുംദിവസങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ജീവനക്കാർ പറയുന്നു. പാർട്സുകളുടെ പർച്ചേസും നടക്കുന്നില്ല. പ്രളയകാലത്തെ ഭീമമായ നഷ്ടത്തിൽനിന്ന് ഇനിയും കോർപറേഷൻ കരകയറിയിട്ടില്ല. 150 കോടിയോളമാണ് നഷ്ടം. ജീവനക്കാരുടെ സംഘടനകളും എം.ഡിയും തമ്മിലെ ഭിന്നതരൂക്ഷമാകുന്നതും കോർപറേഷനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.