പാലക്കാട്: സൈക്കിൾ ദേഹത്ത് തട്ടിയതിന് ഭിന്നശേഷിക്കാരനായ 14കാരനെ അയൽവാസി ക്രൂരമായി മർദിച്ചു. കുട്ടിയുടെ തലക്കും ചെവിക്കും ഗുരുതര പരിക്കേറ്റു.
സംഭവത്തിൽ അയൽവാസി അലി എന്നയാളെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ അലിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. നിലത്ത് വീണ ഇയാൾ കുട്ടിയെ മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.