തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിന്റെ വ്യവസ്ഥകൾ പ്രാദേശികതലത്തിൽ അറിയിക്കേണ്ടത് മാനവിക ദൗത്യമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന ഭിന്നശേഷി കമീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി അവകാശ നിയമ പരിശീലകരുടെ സംഗമവും സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ, ആനുകൂല്യങ്ങൾ, സംരക്ഷണം, നിയമപരമായ അറിവുകൾ എന്നിവ പൊതുസമൂഹത്തിന് നൽകാൻ പരിശീലകർക്ക് സാധിക്കും. ഭിന്നശേഷിക്കാർക്കുള്ള അനുകൂല്യങ്ങൾ ഔദാര്യമല്ല, അവകാശമാണെന്ന തലത്തിലുള്ള പ്രവർത്തനമാണ് ആവശ്യം. അതോടൊപ്പം വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ പദ്ധതികൾ സമൂഹത്തെ അറിയിക്കേണ്ട ഉത്തരവാദിത്തവും പരിശീലകർക്കുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.