കളമശ്ശേരി: രാവിലെയും വൈകീട്ടും പതിവായി വിളിക്കാറുള്ള മകൻ ഡിജോയുടെ ഫോൺ കാൾ പ്രതീക ്ഷിച്ചാണ് പിതാവ് ടി.വി. പാപ്പച്ചൻ അന്ന് ഉറങ്ങാൻ കിടന്നത്. രാത്രി വൈകിയും മകൻ വിളിച് ചില്ല. എന്നാൽ, പുലർച്ച ഒന്നരക്കെത്തിയത് മകൻ ജോലി ചെയ്യുന്ന കപ്പൽ ഇറാൻ സൈന്യം പിടിച്ച െടുെത്തന്ന ഫോൺ കാൾ.
മുംബൈയിൽ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു സംഭാഷണം. ക ാര്യങ്ങൾ വ്യക്തമാകാതെ വന്നതോടെ ഡിജോയുടെ സുഹൃത്ത് േജ്യാതിഷിനെ വിളിച്ചുവരുത്തി തിരിച്ച് വിളിപ്പിച്ചു. അപ്പോഴാണ് കപ്പൽ ഇറാൻ പിടികൂടിയതും മകൻ അതിലുണ്ടെന്നും അറിഞ്ഞത്. ഇതിനിടെ, ലണ്ടനിൽ വിപ്രോയിൽ സോഫ്റ്റ്വെയർ എൻജിനീയറായ മകൾ ദീപയെ വിവരം അറിയിച്ചു. ദീപ കപ്പൽ കമ്പനി ഓഫിസിൽ വിളിച്ച് വിവരം സ്ഥിരീകരിക്കുകയായിരുന്നു.
കപ്പൽ തകർെന്നന്ന് ആദ്യം ധരിച്ച പാപ്പച്ചന് വാർത്ത ചാനലിൽ കണ്ട ദൃശ്യങ്ങളാണ് ആശ്വാസമായത്. ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്തതാണെന്ന് അതിലൂടെ വ്യക്തമായി. പിന്നീട് ഹൈബി ഈഡൻ എം.പി.യെയും മുൻ എം.പി പി. രാജീവിനെയും വിവരമറിയിച്ചു.
പ്രദേശത്തെ ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി വിവരങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും ധരിപ്പിച്ചു. മകൾ ദീപ ലണ്ടനിെല കപ്പലിെൻറ പ്രധാന ഓഫിസുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ വീട്ടുകാരെ അറിയിക്കുന്നുണ്ട്. വാർത്ത പരന്നതോടെ അയൽവാസികളും ബന്ധുക്കളുമായി നിരവധി പേർ വീട്ടിലെത്തി.
ഹൈബി ഈഡൻ എം.പി, വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ, വാർഡ് കൗൺസിലർ എ.കെ. ബഷീർ, സി.പി.എം ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ തുടങ്ങിയവരും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
2017ൽ താൽക്കാലിക ജീവനക്കാരനായി ചേർന്ന ഡിജോ അടുത്തിടെയാണ് സ്ഥിരപ്പെട്ടത്. മുബൈയിലെ കപ്പലിെൻറ ഓഫിസിൽനിന്ന് പാപ്പച്ചെനയും കുടുംബെത്തയും വിളിച്ച് വിവരങ്ങൾ ധരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. കമ്പനി പ്രതിനിധികൾ തിങ്കളാഴ്ച വീട്ടിലെത്തുമെന്ന് അറിയിച്ചതായി പാപ്പച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.