ആലപ്പുഴ: കുറ്റം ചെയ്തവർ എത്ര ഉന്നതരാണെങ്കിലും തെളിവുണ്ടെങ്കിൽ രക്ഷപ്പെടാൻ അനുവദിക്കിെല്ലന്ന സർക്കാർ നയത്തിെൻറ സൂചനയാണ് നടൻ ദിലീപിെൻറ അറസ്െറ്റന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.ആർ. ഗൗരിയമ്മക്ക് അവരുടെ വസതിയിൽ എത്തി പിറന്നാൾ ആശംസ നേർന്നശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ഗൂഢാലോചന തുടക്കത്തിൽ പ്രകടമാകാതിരുന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് അങ്ങനെ പറയേണ്ടിവന്നത്. എന്നാൽ, അന്വേഷണം പുരോഗമിച്ചശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമായി തുടങ്ങി. വ്യക്തമായ തെളിവ് ലഭിക്കാതെ മുഖ്യമന്ത്രിക്കാണെങ്കിലും അഭിപ്രായം പറയാൻ കഴിയില്ല. തെളിവ് ലഭിച്ചാൽ ഉന്നതനാണെങ്കിലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു.
ആരെ പ്രതിയാക്കണമെന്നും അല്ലെന്നും തീരുമാനിക്കുന്നത് സർക്കാറല്ല, അന്വേഷണ ഉദ്യോഗസ്ഥരാണ്. അവർ നിഷ്പക്ഷമായി അന്വേഷിച്ചതിെൻറ ഫലമാണ് ഇപ്പോഴത്തെ സംഭവം. ഇതിൽ അഭിപ്രായം പറയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണ്. താൻ ആ ടീമിൽപെട്ടയാളല്ല. വിഷയത്തെ മുൻവിധിയോടെ കാണുന്ന സമീപനം സർക്കാറിനില്ല. അന്വേഷണത്തിൽ സി.പി.എം ഇടപെടാറില്ല. ഒരുതരത്തിലുള്ള ബാഹ്യസമ്മർദവും അന്വേഷണ സംഘത്തിനുമേൽ ഉണ്ടായില്ല എന്നതിന് ഉദാഹരണം കൂടിയാണ് അറസ്റ്റ്. സിനിമ മേഖലയിൽ നല്ലതല്ലാത്ത പല പ്രവണതകളും ഉള്ളതിെൻറ ഭാഗമാണിെതന്നും കോടിയേരി അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.30ഒാടെയാണ് കോടിയേരി ഗൗരിയമ്മയെ സന്ദർശിച്ചത്. അഡ്വ. എ.എം. ആരിഫ് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.