ബിഷപ്പിന്‍റെ പ്രസ്​താവന ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ലെന്ന്​ പാലാ രൂപത

പാല: പാലാ ബിഷപ്പ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിലിന്‍റെ പ്രസ്​താവന ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ലെന്ന്​ പാലാ രൂപത. സഹായ മെ​ത്രാൻ മാർ ജേക്കബ്​ മുരിക്കനാണ്​​ ഇതു സംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. ബിഷപ്പ്​ നൽകിയത്​ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ജേക്കബ്​ മുരിക്കൻ പറഞ്ഞു.

ഇത്​ ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ല. എല്ലാ മനുഷ്യർക്കും ബാധകമായ പൊതുസാഹചര്യമാണ്​. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. മതങ്ങളുടെ പേരും ചിഹ്​നവും ഉപയോഗിച്ച്​ ചെറിയവിഭാഗം തെറ്റ്​ ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. പരസ്​പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാമെന്നും സഹായമെത്രാൻ പ്രസ്​താവനയിൽ പറയുന്നു.

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണവുമായാണ്​ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്​. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്​. ഇത്തരക്കാർക്ക് നിക്ഷിപ്ത താൽപര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്‍റെ ആരോപണങ്ങൾ.

Tags:    
News Summary - Diocese of Pala says bishop's statement is not against any community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.