തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പാർസൽ എത്തിയ സംഭവത്തിൽ മന്ത്രി കെ.ടി. ജലീൽ കൂടുതൽ കുരുക്കിൽ. ജലീലിെൻറ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെ, കഴിഞ്ഞ രണ്ടുവര്‍ഷമായി നയതന്ത്ര പാർസലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാറിെൻറ പ്രോട്ടോകോള്‍ ഒാഫിസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്കിയതും തിരിച്ചടിയായി. കോൺസുലേറ്റ് നൽകിയ ഒപ്പിെൻറ പകർപ്പും മുമ്പ് നൽകിയ കത്തുകളും കൈമാറിയിട്ടുണ്ട്. അനധികൃതമായി ചട്ടം ലംഘിച്ചെത്തിയ പാർസലാണ് മന്ത്രി ജലീൽ കൈപ്പറ്റി തെൻറ മണ്ഡലത്തിൽ വിതരണം ചെയ്തതെന്ന് വ്യക്തമാകുന്നു.
പാർസൽ വന്ന സംഭവത്തിൽ കസ്റ്റംസും എൻ.െഎ.എയും സംസ്ഥാന പ്രോേട്ടാകോൾ ഒാഫിസറിൽനിന്ന് വിശദാംശങ്ങൾ തേടിയിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ചട്ടം ലംഘിച്ച് നയതന്ത്ര സ്ഥാപനത്തിെൻറ പേരിൽ പാർസലുകൾ വന്നെന്നും മന്ത്രി ജലീൽ പരോക്ഷമായെങ്കിലും ഇതിെൻറ പങ്കുപറ്റിയെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് നൽകിയത്. ഇതിന് സർക്കാറിലെയും കസ്റ്റംസിലെയും ചിലരുടെ പിന്തുണ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. മുൻ പ്രോേട്ടാകോൾ ഒാഫിസറുടെ ഇടപെടലും നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തെത്തുന്ന നയതന്ത്ര പാർസലുകൾക്ക് അനുമതി നൽകുന്നത് േപ്രാട്ടോകോൾ ഓഫിസറാണ്. ഇദ്ദേഹത്തിെൻറ സമ്മതപത്രം ഹാജരാക്കിയാലേ പാർസൽ വിട്ടുനൽകാവൂയെന്നാണ് വ്യവസ്ഥ. എന്നാൽ, അത്തരത്തിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.