കോഴിക്കോട്: മത്സ്യമേഖലയിലെ ഇടനിലക്കാരുെട ചൂഷണം ഒഴിവാക്കാൻ സർക്കാർ ഇടപെടുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് കച്ചവടം നടത്താന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുമെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കോഴിക്കോട് കടപ്പുറത്ത് ഫിഷറീസ് വകുപ്പിെൻറ മത്സ്യോത്സവവും മത്സ്യഅദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍, മത്സ്യഫെഡും തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇത്തരത്തില്‍ കച്ചവടം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപുറമെ തീരദേശത്തെ മത്സ്യത്തൊഴിലാളികളെ മുഴുവന്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. എന്നാൽ, 1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കും. തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങി വീടുവെക്കാന്‍ 10 ലക്ഷം അനുവദിക്കുന്നുണ്ട്. തീരത്തുനിന്ന് 200 മീറ്റര്‍ അകലെയായിരിക്കണമെന്നാണ് ഇതിെൻറ മാനദണ്ഡം. എന്നാല്‍, 180 മീറ്റര്‍ ദൂരമാണെങ്കിലും സ്ഥലം വാങ്ങാന്‍ അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് അഞ്ചില്‍നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഡിസംബറില്‍ പ്രാബല്യത്തില്‍ വരും.
മത്സ്യഫെഡിെൻറ അഞ്ചു ലക്ഷം രൂപ കൂടിയാകുമ്പോള്‍ ഇത് 15 ലക്ഷമാകും. അതുപോലെ, തൊഴിലാളികളെ കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ പലിശരഹിത വായ്പ കൊടുക്കാനുള്ള പദ്ധതിയെ കുറിച്ചും ആലോചിക്കുന്നുണ്ട്. നബാര്‍ഡുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ 10 വനിതകള്‍ക്ക് 10,000 രൂപ വീതം പലിശരഹിത വായ്പ വിതരണം ചെയ്തു. വിവിധ സഹായപദ്ധതികളുടെ ഭാഗമായി 4,80,000 രൂപയാണ് വിതരണം ചെയ്തത്. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.