തൃശൂർ: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദൻ)യുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു. മൃതദേഹം ഹൈകോടതി പരിസരത്ത് പൊതുദർശനത്തിന് വെച്ചേശഷം വീട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കൊച്ചി രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
വ്യാഴാഴ്ച രാത്രിയാണ് സച്ചി അന്തരിച്ചത്. തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹത്തിെൻറ നില ഗുരുതരമായത്. തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് ഇന്നലെ രാത്രി വീണ്ടും ഹൃദയഘാതം സംഭവിക്കുകയായിരുന്നു.
സച്ചിയുടെ ഇടുപ്പ് മാറ്റ ശാസ്ത്രക്രിയയിൽ പിഴവുണ്ടായില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ശസ്ത്രക്രിയക്ക് ശേഷം സച്ചി ആരോഗ്യവാനായിരുന്നുവെന്നും സച്ചിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.
2007ൽ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. റോബിൻഹുഡ്, മേക്കപ്മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നീ സിനിമകൾക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി.
2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കി. 2015ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാർക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം. അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥയും സച്ചിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.